നിപാ: അരൂര്‍ ഒളോറിനും വിലയിടിഞ്ഞു
നാദാപുരം: നിപാ ഭീതിയില്‍ കടത്തനാടിന്റെ ഇഷ്ട പഴമായ അരൂര്‍ ഒളോറിനും വന്‍ വിലയിടിവ്.
ഈ മാസം തുടക്കത്തില്‍ കിലോയ്ക്ക് 80 രൂപ വരെ വില്‍പ്പന നടത്തിയ ഒളോര്‍ മാങ്ങ ഇന്നലെ മാര്‍ക്കറ്റില്‍ ഇരുപതു രൂപയ്ക്കു വില്‍പ്പന നടത്തിയിട്ടും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയായിരുന്നു. നിപാ വിതച്ച ഭീതിയാണ് ആളുകളെ പഴങ്ങള്‍ വാങ്ങുന്നതില്‍നിന്ന് പുറകോട്ടടിപ്പിക്കുന്നത്. മറ്റ് പഴങ്ങളും സമാന ഭീഷണിയാണ് നേരിടുന്നത്.
സാധാരണയില്‍നിന്നും ഒരുമാസം വൈകി ജനുവരിയിലാണ് മാവ് പൂവിടാന്‍ ആരംഭിച്ചത്. ഏപ്രില്‍ മാസങ്ങളില്‍ പൂര്‍ണ വളര്‍ച്ചയെത്തുന്ന ഈ മാങ്ങയ്ക്ക് വിപണിയില്‍ ആവശ്യക്കാരേറെയായിരുന്നു. വിദേശ മാര്‍ക്കറ്റുകളിലും നല്ല വില ലഭിച്ചതിനാല്‍ കയറ്റുമതിയും സജീവമായിരുന്നു. അല്‍പ്പം വൈകി വിപണിയില്‍ എത്തിയിട്ടും നല്ല വില ലഭിച്ചുകൊണ്ടിരിക്കെയാണ് നിപാ രോഗം സ്ഥിരീകരിക്കുകയും പഴങ്ങള്ക്കെതിരായ പ്രചാരണം വ്യാപകമാകുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."