അറപ്പത്തോട് പൈപ്പിട്ട് നികത്തുന്നത് തടഞ്ഞു
ചാവക്കാട്: എടക്കഴിയൂരില്‍ അറപ്പത്തോട് പൈപ്പിട്ട് നികത്തുന്നത് പൊലിസ് തടഞ്ഞു. എടക്കഴിയൂര്‍ നാലാംകല്ല് പടിഞ്ഞാറുഭാഗത്ത് മഴക്കാലത്ത് വെള്ളമൊഴുകി കടലില്‍ ചേരുന്നതിനുള്ള അറപ്പത്തോട് നികത്താനാണ് സ്വകാര്യവ്യക്തി ശ്രമിച്ചത്.
മഴക്കാലത്തെ വെള്ളക്കെട്ടുയര്‍ന്ന് പഞ്ചവടി മുതല്‍ ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകുന്നത് അറപ്പത്തോട് വഴിയാണ്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെയാണ് തോടു കടന്നുപോകുന്നത്. വലിയ പൈപ്പിട്ടാണ് തോട് നികത്തുന്നത്. വെള്ളമൊഴുക്കാനാണ് പൈപ്പിട്ടതെന്നാണ് ഭൂവുടമയുടെ വിശദീകരണം.
മാസങ്ങര്‍ക്കുമുന്‍പ് അറപ്പത്തോട് കൈയേറി നിര്‍മാണ പ്രവൃത്തി നടത്താനുള്ള ഇയാളുടെ ശ്രമം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫിസറെത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയാണ് നിര്‍ത്തിവപ്പിച്ചത്.
ഞായറാഴ്ച്ച അവധി ദിനത്തിന്റെ മറവിലാണ് തോട് വീണ്ടും നികത്താന്‍ തുടങ്ങിയത്. പരാതിയെ തുടര്‍ന്ന് ചാവക്കാട് പൊലിസാണ് ഭൂവുടമയോട് തോട് നികത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."