എനര്‍ജി കോണ്‍ഗ്രസില്‍ ജില്ലക്ക് നേട്ടം
കല്‍പ്പറ്റ: സംസ്ഥാന ഊര്‍ജ്ജ വകുപ്പിന് കൂഴിലുള്ള എനര്‍ജി മാനേജ്മെന്റ് സെന്റര്‍, സ്മാര്‍ട്ട് എനര്‍ജി കോണ്‍ഗ്രസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല കുട്ടികളുടെ എനര്‍ജി കോണ്‍ഗ്രസില്‍ വയനാടിന് മികച്ച നേട്ടം. ഊര്‍ജ സംരക്ഷണ പ്രൊജക്ട് അവതരണ മത്സരത്തില്‍ യു.പി വിഭാഗത്തില്‍ കുപ്പാടി ഗവ. യു.പി സ്കൂളിലെ നീരജ സന്തോഷ്, അനൈറ്റ എം ജോയ് എന്നിവര്‍ അവതരിപ്പിച്ച പ്രൊജക്ടിന് രണ്ടാം സ്ഥാനവും കാര്‍ട്ടൂണ്‍ രചനാ മത്സരത്തില്‍ മാനന്തവാടി എല്‍.എഫ്.യു.പി സ്കൂളിലെ ജഡ്സിയ മറിയ ഒന്നാം സ്ഥാനവും പെയിറ്റിങ് മത്സരത്തില്‍ നോയല്‍ മാത്യു രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ കാര്‍ട്ടൂണ്‍ രചനാ മത്സരത്തില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രീരാം രണ്ടാം സ്ഥാനവും നേടി.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി തങ്കം, സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോഡിനേറ്റര്‍ സി ജയരാജന്, ജോ.കോഡിനേറ്റര്‍ പി.കെ സാജിദ്, ടി.പി സന്തോഷ് എന്നിവര്‍ വിജയികളെ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."