നാട്ടിടവഴി
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക്
നിയന്ത്രണം
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസിന്റെ നിര്‍ദേശപ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ജൂലൈ ആറ് അര്‍ദ്ധരാത്രി വരെ നിയന്ത്രണം തുടരും.
ഈ കാലയളവില്‍ ടെര്‍മിനലുകള്‍ക്കകത്തേക്കോ വ്യൂവേഴ്‌സ് ഗ്യാലറിയിലോ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ജനജാഗ്രതാ
സദസ്
സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മോഘലയില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ ഉയര്‍ത്തുന്ന ആശങ്ക പരിഹരിക്കുന്നതിനായ് സി.പി.ഐയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു.
ജില്ലാസെക്രട്ടറി പി രാജു ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ അഷറഫ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഡോ. ബിനോയ് പീറ്റര്‍, അഡ്വ. എന്‍.സി മോഹനന്‍, മുന്‍ എം.എല്‍.എ സാജൂപ്പോള്‍, സോപ്മ സംസ്ഥാന പ്രസിഡന്റ് എം.എം റഹുമാന്‍, കെ.പി.സി.സി സെക്രട്ടറി ടി.എം സക്കീര്‍ ഹുസൈന്‍, സി.വി ശശി, കെ.പി റജിമോന്‍, അഡ്വ. രമേശ് ചന്ദ്, ബേബി തോപ്പിലാന്‍, പി.കെ രാജീവ്, രാജേഷ് കാവുങ്കല്‍, ശാരദ മോഹന്‍, നിഷ വിനയന്‍ എന്നിവര്‍ സംസാരിച്ചു.
പ്രവേശനോത്സവം ഇന്ന്
കൊച്ചി: എറണാകുളം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ പ്രവേശനോത്സവം ഇന്നു രാവിലെ 8.30ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. ഹൈക്കോടതി ജഡ്ജി ബി കമാല്‍ പാഷ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
നഗരസഭ കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം മായ, പ്രിന്‍സിപ്പാള്‍ കെ.എം ശിവരാമന്‍, മുന്‍ പ്രിന്‍സിപ്പാള്‍ ഇ.പി മായമ്മ, പി.ടി.എ പ്രസിഡന്റ് എ അജിത്കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ ജോസ് ക്രിസ്റ്റഫര്‍, ഹെഡ്മിസ്ട്രസ് പി.പി ഗീത, വി.എം ജയപ്രദീപ് തുടങ്ങിയവര്‍ സംസാരിക്കും.
പരിശീലന കേന്ദ്രം തുടങ്ങി
കൊച്ചി: വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തുന്ന യുവജനങ്ങള്‍ക്കായി താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിനു സമീപം യുവസങ്കേത് യുവജന സഹവാസ പരിശീലന കേന്ദ്രം ആരംഭിച്ചു.
ഇന്റര്‍വ്യൂ, പഠനം, പരിശീലനം എന്നിവയ്ക്കായി എത്തുന്നവര്‍ക്കു കുറഞ്ഞ ചെലവില്‍ താമസിക്കാം. ആധുനിക സൗകര്യങ്ങളും ലൈബ്രറിയുമുണ്ട്.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവക് കേന്ദ്ര എന്നിവയുടെ കീഴില്‍ യുവവികാസ് കേന്ദ്രയാണു നേതൃത്വം നല്‍കുന്നത്.
ംംം.സലൃമഹമ്യീൗവേവെേീലഹ.രീാ എന്ന വെബ്‌സൈറ്റില്‍ ബുക്കുചെയ്യാം. ഫോണ്‍: 949619000.
ലൈഫ് സര്‍ട്ടിഫിക്കറ്റ്
നല്‍കണം
കൊച്ചി: കേരള സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസകിരണം പദ്ധതിയുടെ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കള്‍ തുടര്‍ന്നുള്ള ധനസഹായം ലഭിക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ശിശുവികസന ഓഫിസില്‍ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക മിഷന്‍ വെബ് സൈറ്റായ ംംം.ീെരശഹെലെരൗൃശ്യോശശൈീി.ഴീ്.ശി ലും എല്ലാ ശിശുവികസന പദ്ധതി ഓഫിസുകളിലും നഗരസഭകളിലെ വയോമിത്രം ഓഫിസുകളിലും ലഭ്യമാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
പി.ഡി.പി
പ്രതിഷേധ സംഗമം
കൊച്ചി: മഅ്ദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ ഫാസിസ്റ്റ് കുഴലൂത്ത് നടത്തുകയാണെന്നും സുപ്രീം കോടതിയില്‍ കള്ള സത്യവാങ്മൂലം സമര്‍പ്പിച്ച് വിധി അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന് ജില്ലയിലെ മൂന്ന് മേഖലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. പെരുംബാവൂര്‍ ,ആലുവ ,എറണാകുളം എന്നിവിടങ്ങളിലാണ് പ്രകടനം സംഘടിപ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."