HOME
DETAILS

എസ്. എസ്. എല്‍.സി പുനപ്പരീക്ഷ; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

  
backup
March 27, 2017 | 12:30 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95

 

തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ 30ന് വീണ്ടും നടക്കാനിരിക്കെ വിദ്യാര്‍ഥികള്‍ കടുത്ത സമ്മര്‍ദത്തിലും ആശങ്കയിലുമായി. ഒരേ പരീക്ഷ രണ്ടു തവണ എഴുതേണ്ടിവരുന്ന വേവലാതിയിലാണ് വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും. വിഷയങ്ങളില്‍ ഏറ്റവും കടുപ്പമേറിയതായി ശരാശരി വിദ്യാര്‍ഥികള്‍ വിലയിരുത്തുന്ന കണക്ക് പരീക്ഷക്കായി കണ്ണിലെണ്ണയൊഴിച്ചു പഠിച്ചവരാണ് ആദ്യം പരീക്ഷയെഴുതിയശേഷം പുനഃപരീക്ഷക്കു തയാറാകേണ്ടത്. സോഷ്യല്‍ സയന്‍സോടെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് അവസാനിക്കേണ്ടതാണ്. പുനഃപരീക്ഷ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ബാലികേറാമലയായ കണക്ക് വീണ്ടും പഠിക്കേണ്ട ഗതികേടിലാണ്. പരീക്ഷക്കുശേഷം കണക്ക് പുസ്തകവും നോട്ട് ബുക്കും ഉപേക്ഷിച്ചവരും കീറിക്കളഞ്ഞവരും വെട്ടിലായി. പ്രഖ്യാപനം പുറത്തുവന്നതോടെ വിദ്യാര്‍ഥികളില്‍ പലരും കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നു രക്ഷിതാക്കള്‍ പറയുന്നു. സിലബസില്‍ നിന്നല്ലാത്ത ചോദ്യങ്ങള്‍ക്കു മാര്‍ക്ക് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നവര്‍ നിരാശയിലാണ്. പുനപ്പരീക്ഷയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമോയെന്ന സംശയവുമുണ്ട് പലര്‍ക്കും.
കണക്കില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചു പുനപ്പരീക്ഷ വലിയ ആശങ്കയുണ്ടാക്കില്ലെങ്കിലും ഒരു പരീക്ഷതന്നെ വീണ്ടും എഴുതേണ്ട അവസ്ഥ ഇവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനം തയാറാക്കിയ മോഡല്‍ പരീക്ഷാ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി പൊതുപരീക്ഷയില്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് കണക്കു പരീക്ഷ റദ്ദാക്കിയത്. പൊതുപരീക്ഷാ നടത്തിപ്പില്‍ സര്‍ക്കാരും അനുബന്ധ സ്ഥാപനങ്ങളും അനുവര്‍ത്തിക്കുന്ന നിരുത്തരവാദപരമായ കാര്യങ്ങളാണ് വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്ന ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന ആരോപണവും ഉണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 minutes ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  34 minutes ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  41 minutes ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  33 minutes ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  an hour ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  an hour ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  an hour ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  an hour ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  2 hours ago
No Image

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ഉദ്യോ​ഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം; രണ്ട് പേർ ആശുപത്രിയിൽ

Kerala
  •  2 hours ago