HOME
DETAILS

എ.ഐ: യു.എ.ഇ ഇന്ത്യയിൽ എട്ട് എക്സാഫ്ലോപ്സ് വമ്പൻ സൂപർ കംപ്യൂട്ടർ സ്ഥാപിക്കും

  
February 21, 2026 | 12:06 AM

UAE to Establish 8-Exaflops Supercomputer in India

അബൂദബി/ന്യൂഡൽഹി: നിർമിത ബുദ്ധി മേഖലയിൽ അതി ബൃഹദ് പദ്ധതി ഇന്ത്യയിൽ സ്ഥാപിക്കാനൊരുങ്ങി യുനൈറ്റഡ് അറബ് എമിറേറ്റ്സ്. അബൂദബി ആസ്ഥാനമായ പ്രമുഖ സാങ്കേതിക വിദ്യാ ഗ്രൂപ് ജി42, സെറിബ്രാസ് എന്നിവ ചേർന്ന് മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്ത്യയുടെ സി-ഡാക് എന്നിവയുമായി സഹകരിച്ചുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഇന്ത്യയുടെ നിർമിത ബുദ്ധി (എ.ഐ) മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കൊണ്ടാണ് എട്ട് എക്സാ ഫ്ലോപ്സ് (8 exaflops) ശേഷിയുള്ള വമ്പൻ സൂപർ കംപ്യൂട്ടർ ഇന്ത്യയിൽ സ്ഥാപിക്കാൻ യു.എ.ഇ തയാറെടുക്കുന്നത്. 

 

ന്യൂഡൽഹിയിൽ നടന്ന എ.ഐ ഇംപാക്ട് സമ്മിറ്റ് 2026ന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. സങ്കീർണമായ എ.ഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനും ആരോഗ്യ പരിരക്ഷ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരാനും ഇത് സഹായിക്കും. ദേശീയതലത്തിൽ എ.ഐ ശേഷി വർധിപ്പിക്കുന്നത് രാജ്യത്തിന്റെ മത്സരക്ഷമതയ്ക്ക് അത്യാവശ്യമാണെന്ന് ജി42 ഇന്ത്യ സി.ഇ.ഒ മനു ജെയിൻ പറഞ്ഞു. ജി42ഉം മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റിയും ചേർന്ന് ഇതിനകം തന്നെ 87 ബില്യൺ പരാമീറ്ററുകളുള്ള 'നന്ദ' എന്ന ഹിന്ദി-ഇംഗ്ലിഷ് ലാർജ് ലാംഗ്വേജ് മോഡൽ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ എത്തുന്ന സൂപർ കംപ്യൂട്ടർ പദ്ധതി ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാങ്കേതിക നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം അതിർത്തിക്കുള്ളിൽ തന്നെ എ.ഐ സാങ്കേതിക വിദ്യകൾ നിർമിക്കാനും വിന്യസിക്കാനുമുള്ള ഇന്ത്യയുടെ പ്രാപ്തി ഈ പദ്ധതിയിലൂടെ കൂടുതൽ ശക്തമാകും. 

ഇന്ത്യയുടെ ആഭ്യന്തര എ.ഐ വികസനത്തിന് വൻ കരുത്തുപകരുന്ന ഈ സൂപർ കംപ്യൂട്ടർ പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. ഡാറ്റാ സുരക്ഷയും പരമാധികാരവും ഉറപ്പാക്കി ഇന്ത്യയിൽ തന്നെയായിരിക്കും ഈ സംവിധാനം ഒരുക്കുക. ഇന്ത്യ എ.ഐ മിഷന്റെ കീഴിലുള്ള പ്രധാന ആസ്തിയായി മാറുന്ന ഈ സൂപർ കംപ്യൂട്ടർ രാജ്യത്തെ ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും ചെറുകിട വ്യവസായങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ഒരുപോലെ പ്രയോജനപ്പെടും. 

Summary : The UAE is set to launch a revolutionary Artificial Intelligence project in India by establishing a massive 8-exaflops supercomputer. This announcement was made during the AI Impact Summit 2026 held in New Delhi, marking a significant milestone in the technological diplomacy between the two nations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫാത്തിമ തഹ്‌ലിയക്കെതിരെ പരാതി നൽകിയിട്ടില്ല; മതം പറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽ.ഡി.എഫിനില്ല: ടി.പി രാമകൃഷ്ണൻ

Kerala
  •  3 days ago
No Image

പിണറായി എന്നെ വളർത്തിയിട്ടില്ല; അന്ന് അദ്ദേഹത്തെ ഇവിടെ ആർക്കും അറിയില്ലായിരുന്നു: തുറന്നടിച്ച് ജി. സുധാകരൻ

Kerala
  •  3 days ago
No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  4 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  4 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  4 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  4 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  4 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  4 days ago