അനന്തവിസ്മയം: അരങ്ങ് തകര്‍ത്ത് കുട്ടിക്കൂട്ടം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവത്തില്‍ സാംസ്‌കാരിക വേദിയായ സൂര്യകാന്തിയില്‍ ഇന്നലെ കുട്ടികളുടെ നാടകങ്ങള്‍ അരങ്ങേറി. കുട്ടികളുടെ തിയേറ്റര്‍ ഗ്രൂപ്പുകളായ തിരുവനന്തപുരം വെള്ളനാട് കണ്ണമ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവോദയയും നെയ്യാറ്റിന്‍കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാടകക്കൂടുമാണ് നാടകങ്ങള്‍ അവതരിപ്പിച്ചത്.
മുതലാളിത്തത്തിന്റെ ചൂഷണത്തിനും അടിമത്തത്തിനും എതിരെ വിരല്‍ ചൂണ്ടുന്ന അതിശക്ത പ്രമേയവുമായി സുലൈമാന്‍ കക്കോടി രചിച്ച 'തീന്മേശയിലെ ദുരന്തം' എന്ന നാടകമാണ് നാടകക്കൂട് അവതരിപ്പിച്ചത്. 'വംശാനന്തര തലമുറ' എന്ന നാടകത്തിലൂടെ ഇന്നത്തെ കുട്ടികള്‍ പ്രകൃതിയെ അറിഞ്ഞു ജീവിച്ചാലെ നന്മയുള്ള ഒരു തലമുറ നാട്ടിലുണ്ടാകൂ എന്ന മഹത് സന്ദേശമാണ് നവോദയ നല്‍കിയത്.
വി.ആര്‍ സുധീഷിന്റെ കഥയ്ക്ക് കുട്ടികളുടെ നാടകകൃത്തും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ജേതാവുമായ വിനീഷ് കുളത്തറയാണ് നാടക രൂപാന്തരം നല്‍കിയത്. കുട്ടികള്‍ ഇരകളോ വേട്ടക്കാരോ ആകാന്‍ പാടില്ല എന്ന സന്ദേശം നാടകപ്രവര്‍ത്തനത്തിലൂടെ നല്‍കുന്ന പീറ്റര്‍ പാറയ്ക്കലാണ് രണ്ടു നാടകങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."