HOME
DETAILS

'സ്വപ്‌ന ഗാനങ്ങള്‍' മുഴങ്ങിയ ബജറ്റ് ചര്‍ച്ച

  
backup
March 27, 2017 | 8:59 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8-%e0%b4%97%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%99%e0%b5%8d


കൊച്ചി: കോര്‍പറേഷന്റെ ബജറ്റിന്‍ മേല്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉടനീളം മുഴങ്ങിക്കേട്ടത് സ്വപ്നത്തിലൂന്നിയ ഗാനങ്ങള്‍. ചര്‍ച്ചക്കിടയില്‍ ഭരണകക്ഷി അംഗങ്ങള്‍ പാട്ടുകളിലൂടെ ബജറ്റിനെ പുകഴ്ത്തിയപ്പോള്‍ അതേ നാണയത്തില്‍ പ്രതിപക്ഷവും മറുപടി നല്‍കി. അശ്വമേധം കവിതയിലെ വരികള്‍ കടമെടുത്താണ് ഭരണകക്ഷിയിലെ ചില അംഗങ്ങള്‍ ബജറ്റലെ വികസന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. എന്നാല്‍ ബജറ്റ് വിഭാവനം ചെയ്യുന്നത് വെറും നടക്കാത്ത സ്വപ്നം മാത്രമാണെന്ന് പാട്ടുകളിലൂടെ സമര്‍ഥിക്കുകയായിരുന്നു പ്രതിപക്ഷം. സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം എന്ന ഗാനത്തിലൂടെയാണ് കൗണ്‍സിലര്‍ എലിസബത്ത് സെബാസ്റ്റ്യന്‍ ബജറ്റിനെ വിമര്‍ശിച്ചത്.
പിന്നാലെയെത്തി സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ എന്ന ഗാനം. ഇതിനിടെ വിഷുക്കാലമല്ലെ കണിക്കൊന്നയല്ലെ പൂക്കാതിരിക്കുന്നതെങ്ങിനെ എന്ന ഗാനവുമായി എം.ജി അരിസ്റ്റോട്ടില്‍ ബജറ്റിനെ അഭിനന്ദിച്ച രംഗത്തെത്തി.
പേരന്തൂര്‍ കനാലില്‍ മീന്‍ വളര്‍ത്തുമെന്ന ബജറ്റ് പരാമര്‍ശത്തെ പി.എസ് പ്രകാശന്‍ പാട്ടിലൂടെ കളിയാക്കി. അങ്ങ് കിഴക്ക് മലയുടെ മേലെ പകലോന്‍ പടിഞ്ഞാറ് ദുരെ മറഞ്ഞല്ലോ എന്നഗാനത്തിലൂടെയാണ് പ്രകാശ് ഇതിനെ കളിയാക്കിയത്. മീന്‍ വളര്‍ത്തല്‍ എങ്ങിനെയെന്ന് പഠിക്കാന്‍ ഡെപ്യുട്ടി മേയറെ വഞ്ചിയില്‍ കൊണ്ടുപൊകാമെന്നും പ്രകാശന്‍ പാട്ടിലൂടെ അറിയിച്ചു. പഴയ ഗാനങ്ങള്‍ക്കിയില്‍ പുതുതലമുറ ഗാനത്തിന്റെ പാരഡിയുമായി കൗണ്‍സിലര്‍ രവിക്കുട്ടന്‍ കെ.കെയുമെത്തി.
കണക്കെല്ലാം പൊള്ളയാണെടി ഡീയാമ്മേ.
ഡെപ്യൂട്ടിക്ക് സമയമില്ലെഡി ഡീയാമ്മേ.
അഴിമതിയുടെ ബജറ്റാണെഡി ഡീയാമ്മേ.
കാശിന്റെ കളികളാണെഡി ഡീയാമ്മേ
എന്നായിരുന്നു ബജറ്റിനെ കളിയാക്കിയുള്ള രവിക്കുട്ടന്റെ പാരഡി. സഭയില്‍ പാട്ട് മുറുകിയതോടെ കോര്‍പ്പറേഷന്‍ ഗാനമേള ട്രൂപ്പ് ആരംഭിക്കണമെന്ന നിര്‍ദേശവുമായി കൗണ്‍സിലര്‍ ജോസഫ് അലക്‌സ് രംഗത്തെത്തി. ഇതിനായി ബജറ്റില്‍ തുക കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സുനിലാ ശെല്‍വന്റെ നാക്കു പിഴയില്‍ ഡെപ്യുട്ടിമേയര്‍ ടി.ജെ വിനോദ് കെ.പി.സി.സി പ്രഡിഡന്റും എ.ഐ.സി.സി പ്രസിഡന്റുമായി. ഡി.സി.സി പ്രസിഡന്റായ വിനോദിന് ബജറ്റ് തയാറാക്കാന്‍ സമയം ലഭിച്ചില്ല എന്ന പരാതി പറയുന്നതിനിടെയാണ് നാക്കുപിഴ മൂലം എ.ഐ.സി.സിവരെ എത്തിയത്. ഇത് സഭയില്‍ കൂട്ട ചിരിക്ക് വഴിവച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  3 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  3 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  3 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  3 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  3 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  3 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  3 days ago


No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  3 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  3 days ago