റബര്‍ കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നെന്ന്
കല്‍പ്പറ്റ: സബ്‌സിഡികള്‍ നിര്‍ത്തലാക്കിയും ഫീല്‍ഡ് ഓഫിസുകള്‍ അടച്ചുപൂട്ടിയും സര്‍ക്കാര്‍ റബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നുവെന്ന് മീനങ്ങാടി റബര്‍ ഉല്‍പാദക സംഘം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
റബര്‍ കര്‍ഷകര്‍ക്ക് കൃഷി വികസിപ്പിക്കുനതിനും വളപ്രയോഗം, രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും റീജിയനല്‍ ഓഫിസിന്റെയും ഫീല്‍ഡ് ഓഫിസുകളുടേയും സേവനം ഒഴിച്ചുകൂടാന്‍ പറ്റത്തതാണ്. എന്നാല്‍, ജില്ലയില്‍ നാലു ഫീല്‍ഡ് ഓഫിസര്‍മാരും മൂന്ന് ഫീല്‍ഡ് ഓഫിസും ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരാളെ മാത്രമാക്കി ചുരുക്കി. കഴിഞ്ഞ കാലങ്ങളില്‍ റബര്‍ബോര്‍ഡില്‍ നിന്നു വളരെയേറെ നിര്‍ദേശങ്ങളും ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ സമയാസമയങ്ങളില്‍ കര്‍ഷകര്‍ക്ക് സഹായം ലഭിക്കുന്നില്ല.
2014ല്‍ ജില്ലയില്‍ റീജ്യനല്‍ ഓഫിസ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. വയനാടിനും കോഴിക്കോടിനുമായുണ്ടായിരുന്ന റീജ്യനല്‍ ഓഫിസ് നിര്‍ത്തലാക്കാന്‍ ശ്രമം നടക്കുന്നു. ഇതു തീര്‍ത്തും വയനാട്ടിലെ റബര്‍ കര്‍ഷകരെ ബുദ്ധിമുട്ടിലാക്കും. 2015 മുതല്‍ കര്‍ഷകര്‍ക്ക് നല്‍കിവന്ന സബ്‌സിഡി നിര്‍ത്തലാക്കി. പുതിയ തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചവരില്‍ നിന്നു സബസിഡിക്കുള്ള അപേക്ഷ സ്വീകരിക്കുന്നില്ല- ഭാരവാഹികള്‍ പറഞ്ഞു.
മീനങ്ങാടി റബര്‍ ഉല്‍പാദക സംഘത്തിന്റെ വാര്‍ഷിക പൊതുയോഗവും കാര്‍ഷിക സെമിനാറും നാളെ ഉച്ചയ്ക്കു രണ്ടിന് ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടക്കും. പ്രസിഡന്റ് ജോയി കിനാലത്ത്, വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍ മൈലമ്പാടി, കമ്മിറ്റി അംഗങ്ങളായ എല്‍ദോ ഓലിക്കുഴി, നവീന്‍ മാമ്മുട്ടം, ശശി ഞാറക്കാട്ട്, വിജയകുമാര്‍ വരദൂര്‍, സാബു എടപ്പാട്ട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."