HOME
DETAILS
MAL
നഗരസഭ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി
backup
March 27 2017 | 23:03 PM
കൊയിലാണ്ടി: നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വിദേശ മദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരേ റെസിഡന്റ്സ് അസോസിയേഷനുകളുടെ കോഡിനേഷന്‍ കമ്മിറ്റി നഗരസഭ ഓഫിസിനു മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി. റെയില്‍വേ സ്റ്റേഷനു കിഴക്കുഭാഗത്ത് സ്ഥാപിക്കാന്‍ നീക്കം നടക്കുന്ന വിദേശ മദ്യവില്പ്പനശാലക്കെതിരെയാണ് ധര്‍ണ നടത്തിയത്. ഡോ.പി.എം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കോഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എല്‍.എസ് ഋഷിദാസ് അധ്യക്ഷനായി. എം.എം ശ്രീധരന്, പി.വി വേണുഗോപാലന്‍, പി മുത്തുകൃഷ്ണന്, കെ.വി അശോകന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."