വിദ്യാഭ്യാസ മന്ത്രി ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നു: എം.സി ഖമറുദ്ദീന്‍
കാഞ്ഞങ്ങാട്: ഉദ്യോഗസ്ഥരുടെ മേലില്‍ വീഴ്ചകള്‍ കെട്ടിവച്ചു കൊണ്ട് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണു വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് ശ്രമിക്കുന്നതെന്നു ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍.
എസ്.എസ്.എല്‍.സി കണക്കു പരീക്ഷ പേപ്പര്‍ ചേര്‍ന്നതിന്റെ പൂര്‍ണഉത്തരവാദിത്വം ഏറ്റെടുത്തു വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഡി.ഇ.ഒ ഓഫിസിലേക്ക് എം.എസ്.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി ചടങ്ങില്‍ അധ്യക്ഷനായി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി മുഖ്യ പ്രഭാഷണം നടത്തി.
എം.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി സി.ഐ.എ ഹമീദ്, മണ്ഡലം ലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, ശംസുദ്ധീന്‍ കിന്നിംഗാര്‍, റമീസ് ആറങ്ങാടി, ജാബിര്‍ തങ്കയം, സി.ഐ ഇര്‍ഷാദ് മൊഗ്രാല്‍, കാദര്‍ ആലൂര്‍, പി.വൈ.ആസിഫ്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, നഷാത്ത് പരവനടുക്കം, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ഷഹീന്‍ കുണിയ, റംഷീദ് നമ്പ്യാര്‍ കൊച്ചി, ഫൈസല്‍ കുളിയങ്കാല്‍, സവാദ് അംഗടിമുഗര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."