സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് റേറ്റിങ്
മലപ്പുറം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് റേറ്റിങ് ഏര്‍പ്പെടുത്തുന്നു. ആശുപത്രികളിലെ സൗകര്യവും നിലവാരവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് റേറ്റിങ് ഏര്‍പ്പെടുത്തുന്നത്. ആരോഗ്യരംഗത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അവാര്‍ഡും നല്‍കും.
താലൂക്ക് ആശുപത്രികളെയും പ്രൈമറി ഹെല്‍ത്ത് സെന്ററുകളെയുമാണ് റേറ്റിങ് നിര്‍ണയത്തിനായി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ക്കു കഴിഞ്ഞ വര്‍ഷം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഇതു താലൂക്ക് ആശുപത്രികളിലേക്കും ഹെല്‍ത്ത് സെന്ററുകളിലേക്കും വ്യാപിപ്പിക്കും.
'കായകല്‍പ്പ' എന്ന പേരിലാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ശുചിത്വവും അണുബാധ നിയന്ത്രണവും പ്രോത്സാഹിപ്പിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. റേറ്റിങ്ങില്‍ ഒന്നാമതെത്തുന്ന ആശുപത്രിക്ക് 50 ലക്ഷം രൂപയും രണ്ടാംസ്ഥാനത്തിന് 20 ലക്ഷം രൂപയും സര്‍ക്കാറിന്റെ സഹായമായി ലഭിക്കും. പുറമേ മികച്ച നിലവാരം പുലര്‍ത്തുന്ന ആശുപത്രികള്‍ക്ക് മൂന്നു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ലഭിക്കും. കഴിഞ്ഞ വര്‍ഷം ജില്ലാ ആശുപത്രികള്‍ക്കിടയില്‍ നടത്തിയ റേറ്റിങ്ങില്‍ എറണാകുളം ജില്ലാ ആശുപത്രി ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി രണ്ടാം സ്ഥാനവും നേടിയിരുന്നു.
ഓരോ ആശുപത്രിക്കും പ്രത്യേകം മാര്‍ക്ക് നല്‍കി കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നവരെയാണ് അവാര്‍ഡിനായി പരിഗണിക്കുക. ആശുപത്രിയിലെ സുരക്ഷിതമായ പരിസരം, ലേബര്‍റൂം, ഓപറേഷന്‍ തിയറ്റര്‍, ഒ.പി, ലാബ്, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് മാര്‍ക്ക്. ശുചിത്വവും മാലിന്യനിര്‍മാര്‍ജനവും അവാര്‍ഡ് നിര്‍ണയത്തിനായി പരിഗണിക്കും. അണുബാധ നിയന്ത്രണത്തിന്റെ ഭാഗമായി സ്വീകരിച്ച മുന്‍കരുതലുകളും പരിശോധിക്കും. പരിശോധനയുടെ ഭാഗമായി വരുന്ന ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുന്ന രോഗികളുമായി രഹസ്യമായി ആശയവിനിമയം നടത്തും. രോഗികളുടെ അഭിപായങ്ങള്‍കൂടി പരിഗണിച്ചായിരിക്കും അവാര്‍ഡ് നിര്‍ണയിക്കുക. ഇതിന്റെ ഭാഗമായി മുഴുവന്‍ ജില്ലയിലും പോഗ്രാം മാനേജര്‍മാരെ നിയമിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും കൂടുതല്‍ നിലവാരം പുലര്‍ത്തുന്ന താലൂക്ക് ആശുപത്രികളെയും ഹെല്‍ത്ത് സെന്ററുകളേയും പോഗ്രാം മാനേജര്‍മാര്‍ തെരഞ്ഞെടുത്താണ് റേറ്റിങ്ങിനായി തീരുമാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."