HOME
DETAILS

പശുക്കളെ ആസിഡൊഴിച്ച് പൊള്ളിച്ച സംഭവം: മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി

  
backup
May 30, 2018 | 2:24 AM

%e0%b4%aa%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%86%e0%b4%b8%e0%b4%bf%e0%b4%a1%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b3

 

പാലപ്പിള്ളി: തോട്ടങ്ങളില്‍ ആസിഡ് ഒഴിച്ച് പൊള്ളലേറ്റ പശുക്കളെ പരിശോധിക്കാനായി ഉദ്യോഗസ്ഥരെത്തി . എസ്.പി.സി.എ, മൃഗസംരക്ഷണ വകുപ്പ് അധികൃതരാണ് സ്ഥലത്തെത്തിയത്.
പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി എഗയ്ന്‍സ്റ്റ് അനിമല്‍സ് സൊസൈറ്റി ജില്ലാ ഇന്‍സ്‌പെക്ടര്‍ അനില്‍, മൃഗസംരക്ഷണ വകുപ്പ് ഫീല്‍ഡ് ഓഫീസര്‍ പ്രദീപ്കുമാര്‍ എന്നിവരാണു പരിശോധനക്കെത്തിയത്. പശുക്കള്‍ക്കു ഒരാഴ്ച മുന്‍പേ പൊള്ളലേറ്റിട്ടുണ്ടെന്നും മുറിവുകള്‍ പഴുത്തു ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
പാലപ്പിള്ളി തോട്ടം പാഡികളില്‍ താമസിക്കുന്ന അസ്‌കര്‍, മുഹമ്മദാലി എന്നിവരുടെ പശുക്കളെയാണു മരുന്നുവെച്ചു ശുശ്രൂഷ നല്‍കിയത്. ഇവരുടെ 12 പശുക്കളില്‍ ആറെണ്ണത്തിനു പൊള്ളലേറ്റിട്ടുണ്ടെന്നു ഉടമകള്‍ പറഞ്ഞു. തോട്ടങ്ങളില്‍ രാപ്പകലില്ലാതെ അലയുന്നതാണു പശുക്കളെ കണ്ടെത്തി മരുന്നുവെക്കാന്‍ കഴിയാത്തതിനു കാരണമെന്നു എസ്.പി.സി.എ ഇന്‍സ്‌പെക്ടര്‍ അനില്‍ പറഞ്ഞു. പശുക്കള്‍ക്കു പൊള്ളലേറ്റു ഒരാഴ്ചയിലേറെയായിട്ടും ഉടമകള്‍ മൃഗാശുപത്രിയുമായോ മൃഗസംരക്ഷണ വകുപ്പുമായോ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ആവശ്യമായ മരുന്നുകള്‍ ഉടമകളെ ഏല്‍പിക്കുകയും അവ പ്രയോഗിക്കുന്നതിനു പരിശീലനം നല്‍കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൊള്ളിയടര്‍ന്ന പശുക്കളുടെ ദേഹത്തെ തൊലി മുറിച്ചുമാറ്റി മരുന്നു വെച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ആന്റിബയോട്ടിക്ക് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ ഉടമകള്‍ പരാതി നല്‍കിയിരുന്നില്ല. പത്രവാര്‍ത്തയറിഞ്ഞാണു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. പശുക്കളുടെ ദേഹത്തു ആസിഡ് ഒഴിച്ചവരെക്കുറിച്ചു സൂചനയില്ലെന്നും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  6 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  6 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  6 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  6 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  6 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  6 days ago