HOME
DETAILS
MAL
അപകടക്കെണിയൊരുക്കി അഞ്ചരക്കണ്ടി കനാല്‍പാലം
backup
May 30, 2018 | 2:58 AM
അഞ്ചരക്കണ്ടി: കൈവരികള്‍ തകര്‍ന്ന് അപകടഭീഷണി ഉയര്‍ത്തുമ്പോഴും അഞ്ചരക്കണ്ടിയിലെ കനാല്‍പാല്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടിയായില്ല. പ്രധാന കാനാലിന് കുറുകെ നിര്‍മിച്ച പാലത്തിന്റെ കൈവരികളാണ് തകര്‍ന്ന നിലയിലുള്ളത്.
കല്ലായി റോഡുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ അങ്കണവാടി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ അറ്റകുറ്റപ്പണി നടത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."