ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ബജറ്റ്: ജല സംരക്ഷണത്തിന് മുന്‍ഗണന
പൂനൂര്: ഉണ്ണികുളം ഗ്രാമ പഞ്ചായത്തിനെ ഒരു വര്‍ഷം കൊണ്ട് ജല സമൃദ്ധമാക്കുന്നതിന് പത്തിന നൂതന പരിപാടികളുമായി ഗ്രാമ പഞ്ചായത്തിന്റെ 2017-18വര്‍ഷത്തെ വാര്‍ഷിക ബജറ്റിന് അംഗീകാരമായി. 2000 കിണറുകള്‍ക്ക് റീചാര്‍ജ് സംവിധാനം ഒരുക്കുക, 25 പുതിയ കുളങ്ങള്‍ നിര്‍മിക്കുക,500 ജലസംഭരണികള്‍ യാഥാര്‍ഥ്യമാക്കുക, മുഴുവന്‍ തോടുകള്‍ക്കും തടയണ നിര്‍മിക്കുക,100ജലസേചന കിണറുകള്‍, കിണര്‍ പുനരുദ്ധാരണം, ജലക്വിയോക്സുകള്,കാവുകളുടെ സംരക്ഷണം, വയലുകളുടെ സംരക്ഷണം, തോടുകളുടെ സംരക്ഷണം ഉള്‍പ്പെടെ പത്തിന പരിപാടികള്‍ക്ക് മുന്‍ഗണന പ്രഖ്യാപിച്ചു.പാവപ്പെട്ട രോഗികള്‍ക്കായി വീട്ടുപടിക്കല്‍ മരുന്നുമായി മൊബൈല്‍ ഫാര്‍മസി, ഗ്രാമീണ ഉല്പന്ന സംഭരണ വിപണന കേന്ദ്രം, ഹൈടെക് ബസ് സ്റ്റോപ്പ്, ബസ്ബേ,ആധുനിക സൗകര്യങ്ങളോടെയുള്ള പ്ലേ ഗ്രൗണ്ട്, മാതാവോ പിതാവോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് എന്നിവയും ബഡ്ജറ്റിലെ വ്യത്യസ്ത പുലര്‍ത്തുന്ന പദ്ധതികളാണ്. മൊത്തം 275346242 രൂപ വരവും 251353500 രൂപ ചെലവും 23992742 രൂപ മിച്ചവും വരുന്ന ബജറ്റാണ് അംഗീകരിച്ചത് എന്ന് പ്രസിഡന്റ് ഇ.ടി ബിനോയ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."