HOME
DETAILS

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

  
Ajay
November 21 2024 | 17:11 PM

A hair dryer bought online exploded cutting off both of the womans palms

ബെംഗളൂരു:കര്‍ണാടകയിലെ ബാഗല്‍ക്കോട്ടിൽ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികള്‍ അറ്റുപോയി. ഓണ്‍ലൈനിലൂടെ വാങ്ങിയ ഹെയര്‍ ഡ്രയറാണ് പൊട്ടിത്തെറിച്ചാണ് ദാരുണമായ സംഭവമുണ്ടായത്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാഗല്‍ക്കോട്ട് ഇല്‍ക്കല്‍ സ്വദേശിയും സൈനികന്റെ വിധവയുമായ ബാസമ്മ എന്ന സ്ത്രീക്കാണ്  ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് ​ഗുരുതരമായി പരുക്കേറ്റത്. അയല്‍വാസിയായ യുവതിയാണ് ഓണ്‍ലൈനിലൂടെ ഹെയര്‍ ഡ്രയര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാഴ്സല്‍ എത്തിയപ്പോള്‍ ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവരുടെ നിര്‍ദേശ പ്രകാരം ബാസമ്മ പാഴ്സല്‍ വാങ്ങുകയായിരുന്നു. ​ഹെയർ ഡ്രയർ പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാനായി ഉപയോ​ഗിച്ചു നോക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതു കേട്ട് പാഴ്സൽ തുറന്ന് പ്രവർത്തിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ  ഹെയർ ഡ്രയർ പൊട്ടിത്തെറിക്കുകയായിരുന്നു.

 ഹെയർ ഡ്രയറിന്റെ പൊട്ടിത്തെറിയില്‍ ബാസമ്മയുടെ വിരലുകളെല്ലാം അറ്റുപോവുകയും കൈപ്പത്തി തകരുകയുമായിരുന്നു. നിലവില്‍ ബാഗല്‍കോട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ബാസമ്മ. കുടുംബത്തിന്റെ പരാതിയില്‍ പൊലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെയര്‍ ഡ്രയര്‍ നിര്‍മിച്ചതിലെ വീഴ്ച്ചയാണോ പൊട്ടിത്തെറിയ്ക്ക് കാരണമെന്നറിയാന്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  10 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  10 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  10 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  10 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  10 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  10 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 days ago