HOME
DETAILS

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

  
Ashraf
November 21 2024 | 17:11 PM

Protest over death of nursing student KSU education bandh tomorrow in Pathanamthitta

പത്തനംതിട്ട: പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്. നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കെ.എസ്.യു ആവശ്യം. 

അതേസമയം തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ് സജീവിന്റെ മരണത്തില്‍ മൂന്ന് പെണ്‍കുട്ടികളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എടി അക്ഷിത എന്നിവരാണ് പൊലിസ് പിടിയിലായത്. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം ആരോപിച്ച പെണ്‍കുട്ടികളാണിവര്‍. ആത്മഹത്യ പ്രേരണക്ക് മൂവര്‍ക്കുമെതിരെ കേസെടുത്തേക്കും. 

ചുട്ടിപ്പാറ എസ്.എം.ഇ നഴ്‌സിങ് കോളജിലെ നാലാംവര്‍ഷ വിദ്യാര്‍ഥിയായ അമ്മു എസ്. സജീവ് ഈ മാസം 15നാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചത്. ആത്മഹത്യയെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. തുടര്‍ന്നാണ് സഹപാഠികളിലേക്ക് അന്വേഷണമെത്തിയത്.

Protest over death of nursing student KSU education bandh tomorrow in Pathanamthitta



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്  

Cricket
  •  2 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി

Kerala
  •  2 days ago
No Image

ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ

Football
  •  2 days ago
No Image

'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി

Kerala
  •  2 days ago
No Image

വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍; 2025ല്‍ 35,00 കോടീശ്വരന്‍മാര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്

National
  •  2 days ago
No Image

വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു

Kerala
  •  2 days ago
No Image

വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Kerala
  •  2 days ago
No Image

ചിക്കാഗോയിൽ നൈറ്റ്ക്ലബിന് പുറത്ത് വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു,16 പേർക്ക് പരുക്ക്

International
  •  2 days ago
No Image

ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍

International
  •  2 days ago