ആഭ്യന്തരം കോണ്‍ഗ്രസിന്, ജെ.ഡി.എസിന് ധനം: കര്‍ണാടകയിലെ മന്ത്രിസഭാ രൂപീകരണത്തില്‍ ധാരണയായി
ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് ധാരണയായി. ആഭ്യന്തര വകുപ്പ് കോണ്‍ഗ്രസിനും ധനവകുപ്പ് ജെ.ഡി.എസിനും നല്‍കാനാണ് ധാരണ. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയായിരിക്കും ധനകാര്യം കൈകാര്യം ചെയ്യുക. ആഭ്യന്തരം ഉപമുഖ്യമന്ത്രി ജി. പരമേശ്വരക്ക് ലഭിക്കാനാണ് സാധ്യത.
34 അംഗങ്ങളുള്ള മന്ത്രിസഭയില്‍ 22 മന്ത്രിസ്ഥാനം കോണ്‍ഗ്രസിനും 12 എണ്ണം ജെ.ഡി.എസിനുമെന്ന് നേരത്തെ തീരുമാനമായിരുന്നു. മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ മാത്രമാണ് സര്‍ക്കാര്‍ രൂപീകരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം വന്ന ശേഷമാണ് വകുപ്പുകളില്‍ ധാരണയായത്. വിദേശത്തുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിഡിയോ കോണ്‍ഫറന്‍സിലൂടെ അനുമതി നല്‍കിയതായി കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."