മെഡിക്കല്‍ നൈതികത പുനര്‍നിര്‍വചിക്കണം: ഐ.എം.എ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മെഡിക്കല്‍ നൈതികത പുനര്‍ നിര്‍വചിക്കുന്നതിനുള്ള രാജ്യത്തെ ആദ്യ ശില്‍പശാലക്ക് കോവളത്ത് തുടക്കമായി. മെഡിക്കല്‍ രംഗം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്റെ പരിധിയില്‍ കൊണ്ട് വന്നിട്ടും രോഗി ഉപഭോക്താവാണോ? സേവന സ്വീകര്‍ത്താമാണോ എന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.
ഇത്തരത്തിലുള്ള ചര്‍ച്ച തുടരവെയാണ് ഐ.എം.എയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ നൈതികതയില്‍ പുനര്‍ചിന്തനം നടത്തുന്നത്. സാങ്കേതിക വിദ്യയിലെ അതിപ്രസരം മെഡിക്കല്‍ രംഗത്ത് ഉണ്ടായത് കാരണം ഈ രംഗത്ത് പൊളിച്ചെഴുത്ത് ആവശ്യമായ ഘട്ടത്തിലാണ് സെമിനാര്‍ നടത്തുന്നത്. മെഡിക്കല്‍ നൈതിഗത പുനര്‍നിര്‍വ്വചിക്കാനുള്ള മാര്‍ഗരേഖ രൂപീകരണമാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ മെഡിക്കല്‍ എത്തിക്‌സ് രംഗത്ത് പൊളിച്ചെഴുത്തിന് സമയമായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ.രവിവങ്കടേക്കര്‍ പറഞ്ഞു. രാജ്യത്തെ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡോക്ടര്‍മാരും, രോഗികളുമായുള്ള ബന്ധം വഷളായി വരുകയാണ് ഇത് മാറ്റാന്‍ സമഗ്രമായ മാറ്റം ആവശ്യമാണ്. അതിനായി ഡോക്ടര്‍ രോഗീ ബന്ധം ശക്തമാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ കരിക്കുലത്തില്‍ സമഗ്രമായ മാറ്റം ആവശ്യമാണെന്നും ഡോ. രവി വങ്കടേക്കര്‍ പറഞ്ഞു.
കോവളത്ത് ആരംഭിച്ച വൈദ്യശാസ്ത്ര നൈതിഗതയുടെ പുത്തന്‍ കണ്ടെത്തലുകളെ കുറിച്ചുള്ള രാജ്യാന്തര സെമിനാറിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കരിക്കുലത്തില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെയാണ് മെഡിക്കല്‍ എത്തിക്‌സിനെ കുറിച്ച് പഠിക്കാനുള്ളത്. ആ സ്ഥിതി മാറ്റി ഇത് പാഠ്യപദ്ധതിയില്‍ ഉടനീളം വരുത്തണം. ഇതിന് വേണ്ടി ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ ദയാവധം, അവയവദാനം തുടങ്ങിയ മേഖലകളില്‍ ഇനിയും ഉത്തരം കണ്ടെത്താനാത്തക്കുന്ന സാഹചര്യത്തിലാണ് ഈ സെമിനാര്‍ നടക്കുന്നത്. ടെക്‌നോളജിയുടെ വളര്‍ച്ചയോടെ ഡോക്ടര്‍മാര്‍ ഇല്ലാതെ തന്നെ ചികിത്സ നടക്കുകയും റോബോര്‍ട്ടുകള്‍ ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സെമിനാര്‍ നടക്കുന്നത്. 2002ലാണ് അവസാനമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നത്. അതിന് ശേഷം 16 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇത്രയേറെ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍മാര്‍, ന്യായാധിപര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ദ്വിദിന സെമിനാറില്‍ പങ്കെടുക്കുന്നത്. സെമിനാര്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിസ്റ്റ് എസ്. രവീന്ദ്ര ഭട്ട് ഉദ്ഘാടനം ചെയ്തു.
ഐ.എം.എ. ദേശീയ പ്രസിഡന്റ് ഡോ രവിവങ്കടേക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുനൈസ്‌കോ ഏഷ്യ പെസഫിക് മേധാവി പ്രൊഫ. റൂസെല്‍ ഫ്രാങ്കോ, ഡിസൂസ, ഐ.എം.എ. സെക്രട്ടറി ജനറല്‍ ഡോ.ആര്‍.എന്‍ . ന്‍െഡന്‍, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.ഇ കെ.ഉമ്മര്‍, ഡോ. എ. മാര്‍ത്താണ്ഡന്‍ പിള്ള , ഡോ.ശ്രീകുമാര്‍ വാസുദേവന്‍, ഡോ.ബെന്നി പി.വി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."