വാഹന പണിമുടക്ക് ഭാഗികം; തിരുവനന്തപുരത്ത് സംഘര്‍ഷം
തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹനപണിമുടക്ക് ഭാഗികം. മിക്ക ജില്ലകളിലും സ്വാകാര്യ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങി. ബസുകളും ഓട്ടോകളും സര്‍വീസ് നടത്താത്തത് യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. പ്രധാനമായും റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയവരാണ് നട്ടം തിരിഞ്ഞത്. ചില നഗരങ്ങളിലെല്ലാം കടകളും അടഞ്ഞുകിടന്നു.
അതിനിടെ തിരുവനന്തപുരത്ത് തമ്പാനൂരില്‍ സമരക്കാരുടെ പ്രതിഷേധം അക്രമാസക്തമായി. പണിമുടക്കിനിടെ സര്‍വിസ് നടത്തിയ ഓട്ടോറിക്ഷകള്‍ സമരക്കാര്‍ തടയുകയും യാത്രക്കാരെ വഴിയില്‍ ഇറക്കിവിടുകയും ഡ്രൈവര്‍മാരെ മര്‍ദ്ദിക്കുകയും ചെയ്തു.
പിന്നീട് പൊലിസെത്തിയാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. കൈക്കുഞ്ഞുമായി ടാക്‌സിയില്‍ യാത്ര ചെയ്ത കുടുംബത്തെയും സമരക്കാര്‍ ത
ടഞ്ഞു വച്ചു. സമരാനുകൂലികള്‍ തിരുവനന്തപുരം നഗരത്തില്‍ പ്രകടനം നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."