HOME
DETAILS
MAL
കോവിഡ് കാലത്ത് പ്രവാസികള്‍ക്കാശ്വാസവുമായി ബഹ്‌റൈന്‍ കെ.എം.സി.സി.
backup
April 03 2020 | 03:04 AM
മനാമ: കോവിഡ് 19 സൃഷ്ടിച്ച ഭീതിദായക സാഹചര്യത്തില്‍ ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ആശ്വാസമായി മാറുകയാണ് കെഎംസിസി പ്രവര്‍ത്തകര്‍.രോഗഭീഷണി മൂലം സാമൂഹ്യ അകലം പാലിക്കാനുള്ള ബഹ്‌റൈന്‍ അധികാരികളുടെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും തങ്ങളുടെ പ്രവര്‍ത്തകന്മാരെ വിവിധ കെഎംസിസി വാട്‌സാപ്പ് കൂട്ടായ്മകളിലൂടെ ബോധവല്‍ക്കരിച്ചായിരുന്നു പ്രഥമ ഘട്ടം. ആദ്യമായ് അനുഭവിക്കുന്ന പ്രത്യേക സാഹചര്യം എന്ന നിലയില്‍ വേണ്ടത്ര അറിവും കാര്യബോധവും ഇല്ലാത്തവര്‍ക്കിടയില്‍ കെഎംസിസി യുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വലിയ അവബോധമാണ് ഉണ്ടാക്കിയത്.രോഗ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകള്‍ വിതരണം ചെയ്തപ്പോള്‍ പ്രതിസന്ധിഘട്ടത്തില്‍ തങ്ങള്‍ ഒറ്റക്കല്ലെന്ന തോന്നല്‍ പ്രവാസികള്‍ക്കിടയി രൂപപ്പെട്ടു.
തുടര്‍ന്ന് 'അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്' എന്ന സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായതോടെ തങ്ങളുടെ ഭക്ഷണത്തെ കുറിച്ചുള്ള ഭീതിയിലും ആശ്വാസമായി കെഎംസിസി പ്രവര്‍ത്തകരെത്തി.കോഴിക്കോട് ജില്ലാ കെ എം സി സി പ്രത്യേക വിങ്ങുണ്ടാക്കി പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയായിരുന്നു തുടര്‍ന്ന്, സൗത്ത് സോണ്‍ , കണ്ണൂര്‍ ,കാസര്‍കോട് ,മലപ്പുറം ,പാലക്കാട് , വയനാട് എന്നീ ജില്ലാ കമ്മറ്റികളും
ഈസ്‌ററ് റിഫ , വെസ്റ്റ് റിഫ , ഹമദ് ടൗണ്‍ , ദാറുല്‍ ഖുലൈബ് , ജിദാലി , ബുദയ്യ , സിത്ര , മുഹറഖ് , ഹൂറ , സനാബിസ് , ജിദാഫ്‌സ് എന്നീ ഏരിയ കമ്മറ്റികളും സുത്ത്യര്‍ഹമായ സേവനമാണ് കാഴ്ച വെക്കുന്നത്.
ജോലിക്കു പോകാന്‍ കഴിയാത്തതിനാലും ഷോപ്പുകളില്‍ കച്ചവടം ഇല്ലാത്തതിനാലും മറ്റു സാമ്പത്തിക ബാധ്യതകള്‍ക്ക് പുറമെ നിലവിലെ പ്രതികൂല സാഹചര്യം കൂടി വന്നപ്പോള്‍ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കിറ്റുകള്‍ ആയും ഭക്ഷണമായും എത്തിച്ചുകൊടുക്കുക എന്ന അടിയന്തിര പ്രാധാന്യമുള്ള വിഷയമാണ് വിവിധ ജില്ല ഏരിയ കെഎംസിസികള്‍ ഏറ്റെടുത്തത്.
സംഘടന ഭാരവാഹികളും പ്രവര്‍ത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്.
ഇതിനു വേണ്ടിയും ഇതുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങള്‍ക്കുമായി രൂപവല്‍ക്കരിച ഓണ്‌ലൈന്‍ ഹെല്‍പ് ഡെസ്‌കുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത.ഏത് പ്രതിസന്ധി ഘട്ടത്തിലും തങ്ങള്‍ ഒറ്റക്കല്ലെന്നും കൂടെ എപ്പോഴും സഹായ ഹസ്തവുമായി ബഹ്‌റൈന്‍ കെഎംസിസി ഉണ്ടെന്നുമുള്ള ഈ പ്രതീക്ഷ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
രോഗികള്‍ക്ക് മരുന്ന്, മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് കൗണ്‌സിലിംഗ് സപ്പോര്‍ട്ട്, സുഖ വിവരാന്വേഷണം അടക്കമുള്ള ഈ ദുരിത കാലത്ത് അത്യാവശ്യമുള്ള എല്ലാ സേവനങ്ങള്‍ക്കും കെഎംസിസി പ്രവാസികളോടൊപ്പമുണ്ട്.
അതോടൊപ്പം രക്തദാന വിഭാഗമായ'ജീവസ്പര്‍ശ'വും സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."