ദലൈലാമയുടെ സന്ദര്‍ശനം: ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ദലൈലാമയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി വീണ്ടും ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതാണ് ദലൈലാമയുടെ സന്ദര്‍ശനമെന്ന് ചൈന പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയാല്‍ അത് ചൈനയ്ക്ക് നാണക്കേടാണ്. ടിബറ്റന്‍ വിഷയത്തില്‍ ചൈനയുടെ രാഷ്ട്രീയ താല്പര്യം ഇന്ത്യ സംരക്ഷിക്കണമെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി.
അതേസമയം ലാമയുടെ സന്ദര്‍ശനത്തെ ചൈനീസ് വിദേശകാര്യ മന്ത്രി ലു കാങും അപലപിച്ചിട്ടുണ്ട്. ലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ ചൈനയ്ക്ക് അങ്ങേയറ്റത്തെ ആശങ്കയുണ്ട്. അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് സന്ദര്‍ശനമെന്നും ലു കാങ് പറഞ്ഞു. അരുണാചല്‍ പ്രദേശ് ദക്ഷിണ തിബറ്റിന്റെ ഭാഗമാണെന്നും ഇവിടെ ലാമയെ കാലുകുത്താന്‍ അനുവദിക്കില്ലെന്നുമാണ് ചൈനയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."