HOME
DETAILS

പുറത്തിറങ്ങി നടക്കേണ്ട; 'കഴുകന്‍' കണ്ണുകളുണ്ട് നിങ്ങളെ കാണാന്‍

  
backup
April 03 2020 | 22:04 PM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇനി നിയന്ത്രണം മറികടന്ന് പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ഇനി ആകാശത്ത് കഴുകന്‍കണ്ണുകളുമായി യന്ത്രങ്ങള്‍ പാറിപറക്കും.
സംസ്ഥാനത്ത് മുഴുവനായി ഡ്രോണ്‍ ഉപയോഗിച്ച് നടത്തുന്ന നിരീക്ഷണത്തിന് പൊലിസ് നല്‍കിയിരിക്കുന്ന പേരാണ് ഈഗിള്‍ ഐ. സംസ്ഥാന പൊലിസ് മേധാവിയെ വിശേഷിപ്പിച്ചുകൊണ്ടാണ് ഈഗിള്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ മറികടന്നു പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാന്‍ കേരള പൊലിസ് സൈബര്‍ഡോമിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ ഡ്രോണ്‍ അസോസിയേഷനുമായി ചേര്‍ന്ന് നിരീക്ഷണം ശക്തമാക്കി.
ഏകദേശം 300 ഡ്രോണുകള്‍ ഉപയോഗിച്ചാണ് ജില്ലകള്‍ തോറും നിരീക്ഷണം നടത്തുന്നത് . കേരളത്തില്‍ ആദ്യമായാണ് എല്ലാ ജില്ലകളിലും ഇത്തരത്തിലൊരു നിരീക്ഷണം ഓരേ സമയം ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ സംസ്ഥാനതല ഏകോപനവും അവലോകനവും പൊലിസ് ആസ്ഥാനത്ത് പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും ചേര്‍ന്ന് നിര്‍വഹിച്ചു.
പരീക്ഷണപ്പറക്കലും നിരീക്ഷണവും നടത്തിയ ശേഷമാണ് പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്നത്. ഇതുവഴി റോഡില്‍ വിന്യസിക്കുന്ന പൊലിസുകാരുടെ എണ്ണവും ജോലിഭാരവും കുറയ്ക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.കൂടാതെ കൊവിഡ് 19 ഭീഷണിയില്‍ നിന്ന് പ്രതിരോധ പ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന പൊലിസുകാര്‍ക്ക് കൂടുതല്‍ സുരക്ഷാകവചം ഒരുക്കുകയും ചെയ്യും.
ഇന്നലെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമപ്രകാരം ഉള്‍പ്പടെ നിരോധനം ലംഘിച്ചതിന് 1949 പേരെ അറസ്റ്റ് ചെയ്തു. 1991 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1477 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago