HOME
DETAILS
MAL
ഗെയ്ല് പൈപ്പ്ലൈന് സ്ഥാപിച്ചത് താഴ്ചയില്ലാതെ; പ്രദേശവാസികള്‍ ആശങ്കയില്‍
backup
April 01 2017 | 19:04 PM
വെള്ളാങ്ങല്ലൂര്‍: കോണത്തുകുന്ന് കിഴക്കുവശം എം.ഡി കണ്‍വന്‍ഷനല്‍ സെന്ററിനു സമീപം റോഡിനടിയിലൂടെ തുരന്ന് സ്ഥാപിച്ച ഗെയ്ല് വാതക പൈപ്പ്ലൈന് ഒരടി പോലും താഴ്ചയില്ലാതെ സ്ഥാപിച്ചത് പ്രദേശവാസികളില്‍ ആശങ്ക ഉണര്‍ത്തുന്നു.
മദ്റസാ റോഡിലൂടെ വാഹനം പോയപ്പോള്‍ ഇടിഞ്ഞിടത്താണ് പൈപ്പ് പുറമെ കാണുന്നത്. വളരെ താഴ്ത്തി സ്ഥാപിക്കേണ്ട പൈപ്പ് ഒരടി പോലും താഴ്ചയില്ലാതെ കണ്ടത് നാട്ടുകാര്‍ക്ക് അപകട ഭീഷണിയായിരിക്കുകയാണ്.
നിരവധി വാഹനങ്ങള്‍ മദ്റസയിലേക്കും സമീപത്തെ വീടുകളിലേക്കും പോകേണ്ടത് ഈ റോഡിലൂടെയാണ്. സുരക്ഷിതമല്ലാത്ത നിലയില്‍ പൈപ്പ് കാണപ്പെട്ടതാണ് നാട്ടുകാരുടെ ആശങ്കയ്ക്ക് കാരണം. പൈപ്പ് നിശ്ചിത താഴ്ചയില്‍ പുനഃസ്ഥാപിച്ച് ഗതാഗത സൗകര്യം സുഗമമാക്കി പ്രദേശവാസികളുടെ ആശങ്ക ദൂരീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."