HOME
DETAILS

മാസ്റ്റര്‍ മടങ്ങി, ചെമ്പകതൈകള്‍ പൂത്ത മാനത്തേക്ക്

  
backup
April 07 2020 | 00:04 AM

%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa
 
കൊച്ചി: മലയാളത്തിന്റെ കരളില്‍ ദുഃഖത്തിന്റെ തീ കോരിയിട്ടാണ് കഴിഞ്ഞ പുലരി കടന്നുപോയത്. മലയാളിയുടെ സംഗീതത്തിന്റെ കുലപതിയായ അര്‍ജുനന്‍ മാസ്റ്റര്‍ അവശേഷിപ്പിക്കുന്നത് ഒരു ശൂന്യതയാണ്. പാടാത്ത വീണയും പാടും, പൗര്‍ണമിചന്ദ്രിക തൊട്ടുവിളിച്ചു, നീലക്കുട നിവര്‍ത്തി, നിന്‍ മണിയറയിലെ, നീലനിശീഥിനീ, മുത്തുകിലുങ്ങീ, പാലരുവിക്കരയില്‍, കുയിലിന്റെ മണിനാദം കേട്ടു, കസ്തൂരിമണക്കുന്നല്ലോ, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി തുടങ്ങി മാഷിന്റെ ഹൃദയം പകര്‍ന്ന സംഗീതം പ്രായഭേദമന്യേ ആരുടെയും മനസ് നിറയ്ക്കും.
അംഗീകാരങ്ങളെ കുറിച്ച് ആലോചിക്കാതെ കലാസപര്യയില്‍ മുഴുകിയ ജീവിതമായിരുന്നു മാസ്റ്ററുടേത്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് അരനൂറ്റാണ്ടിനടുത്തുള്ള കാത്തിരിപ്പിനുശേഷമാണ്. 2017ല്‍ പ്രഖ്യാപിച്ച അവാര്‍ഡ് 2018ല്‍ ഏറ്റുവാങ്ങുമ്പോള്‍ അദ്ദേഹം വികാരഭരിതനായി. തന്റെ കഴിവുകള്‍ക്ക് ഇപ്പോഴെങ്കിലും അംഗീകാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ മാഷ് നമ്മുടെ നന്ദികേടിനെയാണ് കാട്ടിത്തന്നത്. ഫോര്‍ട്ട് കൊച്ചിയിലെ മാളിയേക്കല്‍ കൊച്ചുകുഞ്ഞിന്റെയും പാര്‍വതിയുടെയും പതിനാലുമക്കളില്‍ പതിനാലാമനായ മാഷ് ജനിച്ച് ആറാം മാസം പിതാവ് മരിച്ചു. ദരിദ്ര കുടുംബപശ്ചാത്തലം അര്‍ജുനനെയും ജ്യേഷ്ഠന്‍ പ്രഭാകരനേയും അമ്മ പഴനിയിലുള്ള ജീവകാരുണ്യ ആനന്ദാശ്രമത്തില്‍ ചേര്‍ക്കുന്നതിനിടയാക്കി. 
 
ആശ്രമാധിപനായ നാരായണസ്വാമി ഇവരുടെ ഭജനകള്‍ പാടാനുള്ള കഴിവു തിരിച്ചറിഞ്ഞ് കുമാരയ്യപിള്ളൈ എന്ന ഗുരുവിനെ സംഗീതം പഠിപ്പിക്കാന്‍ ഏര്‍പ്പാടാക്കി. പിന്നീട് നാട്ടിലേക്കു മടങ്ങിയെങ്കിലും ദാരിദ്ര്യമകറ്റാന്‍ ഇടവേളകളില്‍ ഹാര്‍മോണിയം വായിക്കാന്‍ തുടങ്ങി. നാടക കമ്പനി ഉടമ പൗലോസിന്റെ 'പള്ളിക്കുറ്റം' എന്ന നാടകത്തിനാണ് അദ്ദേഹം ആദ്യമായി സംഗീതം ഒരുക്കിയത്.1961ല്‍ ദേവരാജന്‍ മാഷ് ഹാര്‍മോണിസ്റ്റിനെ തിരയുമ്പോള്‍ ആ വിടവ് നികത്തി കാളിദാസ കലാകേന്ദ്രത്തിലെത്തിയതോടെ അര്‍ജുനന്‍ ശ്രദ്ധിക്കപ്പെട്ടു. ദേവരാജന്‍ സിനിമാ തിരക്കിലായതോടെ നാടക സംഗിതം അര്‍ജുനന്‍ ഏറ്റെടുത്തു. നാടകകൃത്തായ സി.പി ആന്റ്ണിയാണ് സിനിമയിലേക്ക് വഴികാട്ടിയത്. പി. ഭാസ്‌കരന്റെ വരികള്‍ക്കാണ് ആദ്യമായി ഈണമിട്ടത്. 1968ല്‍ മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടി.... എന്ന കറുത്ത പൗര്‍ണമിയിലെ പാട്ടിലൂടെയാണ് മലയാളികളുടെ മനസിലേക്ക് കുടിയേറിയത്. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ റസ്റ്റ് ഹൗസ് ആണ് മാസ്റ്ററിന്റെ വൈഭവം വെളിപ്പെടുത്തിയത്. ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ക്ക് ചിട്ടപ്പെടുത്തി. ദക്ഷിണാമൂര്‍ത്തി, രാഘവന്‍, ബാബുരാജ്, ദേവരാജന്‍ എന്നീ മഹാമതികള്‍ നിറഞ്ഞു നിന്ന കാലമായിരുന്നു അത്. വയലാര്‍-ദേവരാജന്‍, ശ്രീകുമാരന്‍തമ്പി-അര്‍ജുനന്‍ ടീമുകള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം മലയാളത്തിന്റെ എക്കാലത്തെയും സംഗീത സമ്പന്നമായ ഗാനങ്ങള്‍ക്കാണ് കാരണമായത്.സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ആദ്യമായി കീ ബോഡ് വായിച്ചത് അര്‍ജുനന്‍ മാഷിനൊപ്പമായിരുന്നു. പൊന്‍കുന്നം ദാമോദരന്റെ കവിതയ്ക്ക് 18ാം വയസില്‍ സംഗീതമൊരുക്കിയപ്പോള്‍ ഗായകനെ കണ്ടുപിടിച്ചത് മാഷായിരുന്നു. അന്നായിരുന്നു യേശുദാസെന്ന ഗാനഗന്ധര്‍വന്റെ ജനം.
മാസ്റ്റര്‍ ഓര്‍മകളിലേക്ക് മറയുമ്പോള്‍ ഇനിയും മലയാള മനസുകളെ പഞ്ചമി ചന്ദ്രിക തൊട്ടുവിളിക്കും, പത്മരാഗം പുഞ്ചിരിക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago