HOME
DETAILS

കര്‍ണാടക അയഞ്ഞു; കൊവിഡ് ബാധയില്ലാത്ത രോഗികളെ കടത്തിവിടാം

  
backup
April 07 2020 | 00:04 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%85%e0%b4%af%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് ബാധയില്ലാത്ത രോഗികളെ ചികിത്സയ്ക്കായി കടത്തിവിടാമെന്ന് കര്‍ണാടകം സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടകയുടെ മെഡിക്കല്‍ ടീമായിരിക്കും അനുമതി നല്‍കുക. ചികില്‍സയ്ക്കായി പോകുന്നവര്‍ കൈയില്‍ മെഡിക്കല്‍ രേഖകകളും ഏത് ആശുപത്രിയിലേക്ക് പോകണമെന്നതും വ്യക്തമാക്കി നല്‍കണം. രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ മെഡിക്കല്‍ ടീം പരിശോധിച്ചശേഷം കടത്തിവിടാമെന്നാണ് അറിയിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വയനാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നവര്‍ക്ക് കേരളം അനുവാദം നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലെ ബൈരകൂപ്പ, മച്ചു തമിഴ്‌നാട്ടിലെ പന്തല്ലൂര്‍,ഗൂഢല്ലൂര്‍ താലൂക്കുകളിലുള്ളവര്‍ക്കാണ് അനുവാദം നല്‍കിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് 29 പേരും തമിഴ്‌നാട്ടില്‍ നിന്ന് 44 പേരും വയനാട് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ലോക്ഡൗണില്‍ നേരിയ ഇളവുകള്‍ ചില മേഖലയിലുള്ളവര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വാഹന വര്‍ക്ക്‌ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കും. മൊബൈല്‍ ഫോണ്‍ വില്‍പന, റീ ചാര്‍ജിങ് കടകള്‍, കംപ്യൂട്ടര്‍, സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം തുറക്കാം. ഇവയുടെ സമയക്രമം ഉള്‍പ്പടെയുള്ളവ ഉടന്‍ തീരുമാനിക്കും. ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസധനം നല്‍കും. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെ അളന്ന ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ വീതമാണ് ആശ്വാസധനം നല്‍കുക. കുറഞ്ഞത് 250 രൂപയും പരമാവധി ആയിരം രൂപയുമാണ് ആശ്വാസധനമായി നല്‍കുക. കൂടാതെ ലോക്ഡൗണ്‍ അവസാനിക്കുന്ന തീയതിക്ക് മുന്‍പ് പണം കൈമാറും. കൊവിഡ് ബാധിതരായ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്ക് പതിനായിരം രൂപയും നീരീക്ഷണത്തിലുള്ളവര്‍ക്ക് രണ്ടായിരം രൂപയുടെയും സഹായവും നല്‍കും.


ജില്ല മാറി റേഷന്‍ ലഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗജന്യ റേഷന്‍ പരിധിയില്‍ അനാഥാലയങ്ങള്‍, കോണ്‍വെന്റുകള്‍, മഠങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തും. 3000 അഗതി മന്ദിരങ്ങിലായി 42000 അന്തേവാസികളുണ്ട്. നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് സൗജന്യമായി നല്‍കും. സംസ്ഥാനത്ത് കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് തടയാന്‍ 282 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 103 സ്ഥാപനങ്ങള്‍ക്കെതിരെ വിജിലന്‍സ് നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.എല്‍.എമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തി. പ്രധാന പ്രവാസി വ്യക്തികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ 21 രാജ്യങ്ങളിലായി 30 പേര്‍ പങ്കെടുത്തു പ്രശ്‌നങ്ങള്‍ പങ്കുവച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗള്‍ഫ് സ്‌കൂളുകളിലെ ഫീസുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ഇടപെടും.
വിസാകാലാവധി ആറുമാസത്തേക്ക് നീട്ടണം. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ എത്തുന്നവര്‍ക്കുള്ള പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തണം,
കുവൈറ്റില്‍ പൊതുമാപ്പിനര്‍ഹരായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഫീസ് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും
പി.എസ്.സി നിയമന ഉത്തവ് ലഭിച്ചവര്‍ക്ക് ജോയിന്റ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ട്.പരിഹരിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  15 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  15 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  15 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  15 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  15 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  15 days ago