HOME
DETAILS

മെയ്ക്ക് ഇന്‍ ഇന്ത്യയല്ല; മെയ്ഡ് ഇന്‍ ചൈനയെന്ന് രാഹുല്‍

  
backup
June 06, 2018 | 9:17 PM

%e0%b4%ae%e0%b5%86%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2

ഭോപ്പാല്‍:മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് രാഹുല്‍ഗാന്ധി തുടക്കമിട്ടു. മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലിസ് വെടിവയ്പിന്റെ ഒന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുത്താണ് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കുമെതിരേ രാഹുല്‍ ആഞ്ഞടിച്ചു.
മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയമാണെന്നും രാജ്യത്ത് നടക്കുന്നത് മെയ്ഡ് ഇന്‍ ചൈനയാണെന്നും അദ്ദേഹം പരിഹസിച്ചു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിറഞ്ഞ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പുറത്തായിരിക്കുകയാണ്. ഇന്ത്യയല്ല ഇപ്പോള്‍ ചൈനയാണ് എല്ലാം നിര്‍മിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി ചൈനീസ് നേതാവിനൊപ്പം ഉലാത്തുകയാണ്. ഡോക്‌ലാമില്‍ ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയപ്പോള്‍ പോലും അതിനെതിരേ ഒരക്ഷരം പറയാന്‍ മോദി തയാറായില്ല.വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയെക്കുറിച്ച് മറന്നേക്കൂ, അഞ്ച് രൂപയെങ്കിലും കൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനകം കാര്‍ഷിക കടങ്ങളെല്ലാം എഴുതിത്തള്ളും. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും വന്‍ വ്യവസായികളെ പിന്തുണയ്ക്കുന്ന നയമാണ് പ്രധാനമന്ത്രിയുടേതെന്നും രാഹുല്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

6200 ടൈഡോൾ ഗുളികൾ, 20 നൈട്രേസെപം ഗുളികകൾ; മരക മയക്കുമരുന്ന് ​ഗുളികകളുമായി യുവാവ് പിടിയിൽ 

Kerala
  •  9 days ago
No Image

ഓഗസ്റ്റിൽ യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത് 3 ദിവസത്തെ ലോങ് വീക്കെൻഡ്; അവധി സാധ്യതകൾ ഇങ്ങനെ

uae
  •  9 days ago
No Image

യുപിയിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഗുണ്ടായിസം; യുവതിക്കൊപ്പം ഭക്ഷണം കഴിച്ച മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ചു

National
  •  9 days ago
No Image

'മെസ്സി ഇപ്പോഴും മാന്ത്രികനാണ്, പക്ഷേ അവനെ പൂട്ടാൻ വഴിയുണ്ട്'; തന്ത്രങ്ങൾ ഉപദേശിച്ച് ഇം​ഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി

Football
  •  9 days ago
No Image

ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം; പുതിയ ജനകീയ ബോധവൽക്കരണ കാമ്പയിനുമായി അധികൃതർ

uae
  •  9 days ago
No Image

ഗുണനിലവാരമില്ലാത്ത 6 മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം; വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ നിർദ്ദേശം

Kerala
  •  9 days ago
No Image

കപിലിനും,ധോണിക്കും,കോഹ്‌ലിക്കും ഒപ്പം ഇനി ഹർമൻപ്രീതും; ലോർഡ്‌സിൽ ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  9 days ago
No Image

ഹോര്‍മുസ് ഇനി അമേരിക്ക ഭരിക്കും; കപ്പല്‍ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഫീസ് ഈടാക്കും; ട്രംപ് 

International
  •  9 days ago
No Image

മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; യുഡിഎഫ് പ്രതിനിധി പുറത്തായി

Kerala
  •  9 days ago
No Image

800 രൂപയെടുക്കാൻ ബാങ്കിലെത്തിയ പെൺകുട്ടിയുടെ അക്കൗണ്ടിൽ 759 കോടി! ഞെട്ടിത്തരിച്ച് കുടുംബവും അധികൃതരും; വ്യാപക അന്വേഷണം

National
  •  9 days ago