HOME
DETAILS

സോമന്‍ ആരോഗ്യമന്ത്രിയെ കാത്തിരിക്കുന്നു കൊവിഡ് പ്രതിരോധത്തിന്റെ  ചിരട്ടശില്‍പം സമ്മാനിക്കാന്‍

  
backup
April 09, 2020 | 2:51 AM

%e0%b4%b8%e0%b5%8b%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95
 
 
 
 
കോതമംഗലം: സോമന്‍ കാത്തിരിക്കുകയാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ വിജയഗാഥ പറയുന്ന ചിരട്ടശില്‍പം ആരോഗ്യമന്ത്രിക്ക് നല്‍കാന്‍. കോതമംഗലം പനിച്ചയം പാലച്ചുവട്ടില്‍ പി.കെ സോമന്‍  നാളുകളെടുത്താണ് ചിരട്ടയില്‍  'കൊറോണയും പ്രതിരോധവും' എന്ന ശില്‍പ്പം പണിതീര്‍ത്തത്. കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നേരിട്ട് ശില്‍പം കൈമാറണമെന്നാണ് സോമന്റെ ആഗ്രഹം. തടവിലാക്കപ്പെട്ട കൊവിഡ് വൈറസും അതിനു കാവല്‍ നില്‍ക്കുന്ന മാസ്‌ക് ധരിച്ച തോക്ക് ധാരിയായ പൊലിസും തൊട്ടടുത്തു സ്ഥാപിച്ച വലിയ സാനിറ്റെസറും ടാപ്പും കൈകളും അടങ്ങുന്നതാണ് കൊവിഡ് കാലത്ത് സോമന്‍ തീര്‍ത്ത ശില്പം. 
 ചിരട്ടയില്‍ വിരല്‍ കൊണ്ട് വിസ്മയരൂപങ്ങള്‍ കൊത്തുന്ന സോമന്‍ കൊവിഡ് പ്രതിരോധത്തിന്റെ അടച്ചുപൂട്ടലിന്റെ ദിവസങ്ങളിലണ് ഈ ശില്‍പം തീര്‍ത്തത്. 
 മൂന്നു വര്‍ഷം മുന്‍പുണ്ടായ ഒരപകടത്തില്‍ ജീവിതം വഴിമുട്ടിയപ്പോഴാണ് വീട്ടിലുള്ള ചിരട്ടകളില്‍ തന്റെ കരവിരുത് പരീക്ഷിച്ചത്. ഭാര്യ രാജമ്മയുടെയും  മക്കളായ സരിതയുടേയും സരിലിന്റെയും പ്രോത്സാഹനത്തിലാണ് തന്റെ ശാരീരിക ബുദ്ധിമുട്ട് മറന്ന് സോമന്‍ ഓരോ ശില്‍പവും പൂര്‍ത്തിയാക്കുന്നത്.
 പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍, ഫ്‌ളവര്‍ ബേസുകള്‍, ടേബിള്‍ ലാമ്പുകള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ സോമന്‍ തന്റെ കരവിരുതിലൂടെ നിര്‍മിച്ചു. ഇവ കൈരളി ഹാന്‍ഡി ക്രാഫ്റ്റുകളിലൂടെയും വിവിധ പ്രദര്‍ശന മേളകളിലൂടെയും വിറ്റഴിച്ചാണ് ജീവിത ചെലവിനുളള പണം കണ്ടെത്തുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  12 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  12 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  12 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  12 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  12 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  12 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  12 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  12 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  12 days ago