HOME
DETAILS

അണയാതെ അക്രമച്ചൂട്

  
backup
April 01, 2017 | 10:31 PM

%e0%b4%85%e0%b4%a3%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%82%e0%b4%9f%e0%b5%8d

കണ്ണൂര്‍: ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന അക്രമങ്ങള്‍ക്കു അറുതിയായില്ല. ഇന്നലെ പയ്യന്നൂരിലും കണ്ണൂര്‍ സിറ്റിയിലും ബൈക്കുകള്‍ കത്തിച്ചു. മുഴപ്പിലങ്ങാട് കോണ്‍ഗ്രസ് സ്ഥാപിച്ച് ബസ് കാത്തിരുപ്പുകേന്ദ്രത്തിന് ചുവപ്പ് പെയിന്റടിച്ചു. സി. പി.എം- ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന തലശേരി ചാലില്‍ അക്രമികള്‍ക്കായി പൊലിസ് വ്യാപക തെരച്ചില്‍ നടത്തി. ഇവിടെ നഗരസഭാകൗണ്‍സിലര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.
പയ്യന്നൂര്‍ കുന്നരു വടക്കേഭാഗം ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി കെ.പി നിഥിന്റെ(27) ബൈക്കാണ് ഇന്നലെ പുലര്‍ച്ചെ അഗ്നിക്കിരയാക്കിയത്. വടക്കേഭാഗം അങ്കണവാടിക്കു സമീപം താമസിക്കുന്ന നിഥിന്‍ അയല്‍വാസിയുടെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. ബൈക്ക് കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളും നിഥിനും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും പൂര്‍ണമായും കത്തിനശിച്ചു. തൊട്ടടുത്തു താമസിക്കുന്ന ഗോവിന്ദനെന്നയാളുടെ വീട്ടിലെ സൈക്കിളും കത്തിച്ചു. പയ്യന്നൂര്‍ പൊലിസ് കേസെടുത്തു.
കണ്ണൂര്‍ മരക്കാര്‍കണ്ടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം. റിയാസിന്റെ ഭാര്യ എം. നിഷാദയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടര്‍. സിറ്റി പൊലിസ് കേസെടുത്തു. പയ്യന്നൂര്‍ അന്നൂരില്‍ ഇന്നലെ പുലര്‍ച്ചെ കാറില്‍ യാത്ര ചെയ്യുകയായിരുന്നവരെ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആളുകള്‍ കാര്‍ അടിച്ചു തകര്‍ത്തു.
കാര്‍ യാത്രികരായ അന്നൂര്‍ കാറമേലിലെ നങ്ങാരത്ത് സര്‍ഫുദ്ദീന്‍(46), സഹയാത്രികനായ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ പൊടിക്കുണ്ടില്‍ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനം കത്തിച്ചതായി പരാതി. ഉടമ നിഷാന്തിന്റെ പരാതിയില്‍ ടൗണ്‍ പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  6 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  6 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  6 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  6 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  6 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  6 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  6 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  6 days ago