HOME
DETAILS

ഇസ്‌റാഈല്‍ വെടിവയ്പില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

  
backup
June 06, 2018 | 10:02 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d-3

വെസ്റ്റ് ബാങ്ക്: ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബി സ്വലാഹ് പ്രദേശത്തെ ഇസ്സദ്ദീന്‍ തമീമി (21)നെയാണ് സൈന്യം വെടിവച്ചുകൊന്നത്. അറസ്റ്റ് ചെയ്യാന്‍ വന്നപ്പോള്‍ സൈന്യത്തെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.
45 മീറ്റര്‍ അകലത്തില്‍വച്ചാണ് ഇസ്സദ്ദീന്‍ തമീമിയെ കൊലപ്പെടുത്തിയതെന്നും കഴുത്തില്‍ മൂന്ന് തവണ വെടിയേറ്റുവെന്നും ഫലസ്തീന് അധികൃതര്‍ പറഞ്ഞു.
വെടിയേറ്റ ഉടനെ ഇസ്സുദ്ദീന്‍ തമീമിക്ക് ചികിത്സ നല്‍കാനുള്ള ശ്രമം ഇസ്‌റാഈല്‍ സൈന്യം തടഞ്ഞുവെന്ന് ഗ്രാമീണര്‍ പറഞ്ഞു. അറസ്റ്റ് ചെയ്യാനായി എത്തിയപ്പോള്‍ പാറക്കല്ല് കൊണ്ടു എറിഞ്ഞതിനാലാണ് വെടിവച്ചതെന്നാണ് സൈന്യത്തിന്റെ വാദം. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവച്ചുകൊല്ലുന്നതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
നിര്‍മാണ തൊഴിലാളിയായ ഫലസ്തീന്‍കാരെ ശനിയാഴ്ച സൈന്യം വെടിവച്ചുകൊന്നിരുന്നു. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനാലാണ് വെടിവച്ചതെന്നാണ് സൈന്യം പറഞ്ഞത്.
ഇസ്‌റാഈല്‍ അധിനിവേഷത്തിനെതിരേ മാര്‍ച്ച് 30 മുതല്‍ തുടരുന്ന പ്രതിഷേധത്തിനിടെ ഇതുവരെ 119 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച റാസാന്‍ അല്‍ നജ്ജാര്‍ എന്ന നഴ്‌സിനെ ഗസ്സയില്‍ പരുക്കേറ്റവരെ ഒഴിപ്പിക്കുന്നതിനിടെ സൈന്യം വെടിവച്ച്‌കൊന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  7 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  7 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  7 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  7 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  7 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  7 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  7 days ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  7 days ago
No Image

രണ്ടിടത്തും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ; ഈജിപ്തിന്റെ കണ്ണീരൊഴുക്കിയ റഫറി ഫ്രാൻസിൽ വീടൊഴിപ്പിക്കുന്ന ജപ്തിക്കാരൻ!

Football
  •  7 days ago