തിരൂരിലെ സ്വപ്ന നഗരി പദ്ധതി: സാധ്യതാ ചര്‍ച്ച നാലിന്
തിരൂര്‍: പതിനഞ്ച് വര്‍ഷം മുമ്പ് വിഭാവനം ചെയ്ത തിരൂര്‍ സ്വപ്ന നഗരി പദ്ധതിയ്ക്ക് സാധ്യത തെളിയുമ്പോള്‍ നഗരത്തിന്റെ മുഖഛായ മാറ്റുന്ന പ്രവൃത്തികളാണ് വിഭാവന ചെയ്യുന്നത്. തിരൂര്‍ നഗരസഭാ അധികൃതര്‍ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിനെ നേരില്‍ കണ്ട് സ്വപ്ന നഗരി പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ ചര്‍ച്ച ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അടുത്ത മാസം നാലിന് തിരുവനന്തപുരത്ത് ഉന്നത തലയോഗം ചേരുന്നത്. തിരൂരിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ച പദ്ധതിയ്ക്ക് ചെലവ് 240 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. പത്തു വര്‍ഷത്തിലധികം കാലം പിന്നിട്ട സാഹചര്യത്തില്‍ പദ്ധതി ചെലവ് 365 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കല്‍.
ഇതിന് പുറമെ നഗരസഭാ സ്റ്റേഡിയത്തോട് ചേര്‍ന്ന് അത്യാധുനിക സൗകര്യമുള്ള സ്വിമ്മിങ് പൂള്‍ പദ്ധതിയും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. സ്വിമ്മിങ് പൂള്‍ പദ്ധതിക്കായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉറപ്പു നല്‍കിയതായി നഗരസഭാ ചെയര്‍മാന്‍ കെ.ബാവ പറഞ്ഞു. സ്റ്റേഡിയത്തിന് ചുറ്റുമതില്‍ കെട്ടുന്നതിനും വാക്ക് വേ, റിഫ്രഷനല്‍ റൂംസ്, അമിനിറ്റി സെന്റഴ്‌സ്, പാര്‍ക്ക്, വിശാലമായ ഗ്യാലറി അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി സ്റ്റേഡിയത്തിന്റെ നിലവാരമുയര്‍ത്തുന്നതിനും നഗരസഭ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇതു പ്രകാരം ചീഫ് എന്‍ജിനീയര്‍ ഈ മാസം 14ന് സ്ഥലം സന്ദര്‍ശിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."