റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ഇന്റര്‍നാഷ്ണല്‍ സ്‌കൂളുകളാക്കും മന്ത്രി എ.കെ ബാലന്‍
ആനക്കര: സംസ്ഥാനത്തെ 29 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ഇന്റര്‍ നാഷ്ണല്‍ സ്‌കൂളുകളാക്കി ഉയര്‍ത്തുമെന്ന് പട്ടിക ജാതി പിന്നോക്ക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കപ്പൂര്‍ പഞ്ചായത്ത് വിജയോത്സവം പറക്കുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ വിളിച്ചുളള യോഗങ്ങള്‍ അടുത്ത ദിവസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് കുട്ടികള്‍ക്കൊപ്പം മത്സരിക്കാനുളള അവസരം ഇതോടെ കുട്ടികള്‍ക്ക് കൈവരും.
ഇപ്പോള്‍ സംസ്ഥാനത്തുളള കുട്ടികള്‍ താമസിച്ച് പഠിക്കുന്ന ഹോസ്റ്റുകളുടെ നവീകരണമാണ് ആദ്യം നടത്തുന്നത്. ഇതിനുളള ഫണ്ട് ധനകാര്യവകുപ്പില്‍ നിന്ന് നല്‍കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ മാത്രമല്ല, മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളും കാലിതൊഴുത്തിനെക്കാള്‍ മോശമാണന്നും മന്ത്രി പറഞ്ഞു. ആകെ സംസ്ഥാനത്ത് 131 ഹോസ്റ്റലുകളിലായി 13500 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്.
ഇപ്പോള്‍ നല്‍കുന്ന മെസ് അലവന്‍സ് 25 ശതമാനം കൂടി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സ്വന്തമായി വ്യവസായങ്ങളോ എന്തിനേറെ ഒരു കളള് ഷാപ്പ് പോലുമില്ലെന്നും മന്ത്രി പറഞ്ഞു. വി.ടി ബല്‍റാം എം.എല്‍.എ അധ്യക്ഷനായി. കപ്പൂര്‍ പഞ്ചായത്തില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ നൂറ് ശതമാനം വിജയം നേടിയ പറക്കുളം മോഡല്‍ റസിഡന്‍ഷ്യല്‍സ് സ്‌കൂളിലെ കുട്ടികളെയും ആദരിച്ചു. സ്‌കൂളില്‍ നിന്ന് വിരമിച്ച് ഹെഡ്മാസ്റ്റര്‍ ജയകൃഷ്ണനെ ആദരിച്ചു.
ജില്ലാ കലക്ടര്‍ മേരിക്കുട്ടി, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം പുഷ്പജ, വൈസ് പ്രസിഡന്റ് എം.കെ പ്രദീപ്, സംവിധായകന്‍ എം.ജി ശശി, ടി അബ്ദുള്‍കരിം, ഉഷാകുമാരി, പി ശിവന്‍, സുജിത ബാലകൃഷ്ണന്‍, പി ബാലകൃഷ്ണന്‍, ടി.കെ സുനിത, ഫാത്തിമ, സ്മിത, അലി കുമരനല്ലൂര്‍, വി.എസ് മുഹമ്മദ് ഇബ്രാഹിം, കെ.വി കൃഷ്ണകുമാര്‍, രഘുനാഥ്, കെ.വി വേണു, എം.പി കൃഷ്ണന്‍, എം രവീന്ദ്രന്‍, സി.വി അമീന്‍ മാസ്റ്റര്‍, എം ബാവ, ടി.എം നാരായണന്‍കുട്ടി, എം.ആര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയശ്രീ, ഹെഡ് മാസ്റ്റര്‍ അബ്ദുറഹ്മാന്‍, പി.ടി.എ പ്രസിഡന്റ് ഗുരുവായുരപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."