HOME
DETAILS
MAL
ഇഫ്താര്‍ സംഗമങ്ങള്‍ സൗഹൃദത്തിന്റെ പൂന്തോപ്പുകള്‍: എസ്.പി
backup
June 10 2018 | 06:06 AM
കാസര്‍കോട്: വിവിധ മതസ്ഥരേയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും അണിനിരത്തി വിശുദ്ധ റമദാനില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ സൗഹൃദത്തിന്റെ പൂന്തോപ്പുകളാണെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസന് പറഞ്ഞു. കാസര്‍കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസ്ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷനായി. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരുന്നു.
കാസര്‍കോട് ടൗണ്‍ സി.ഐ സി.എ അബ്ദുല്‍ റഹീം, പ്രസ് ക്ലബ് മുന്‍ സെക്രട്ടറി രവീന്ദ്രന് രാവണേശ്വരം, ട്രഷറര്‍ സുനില്‍ ബേപ്പ്, ജോയിന്റ് സെക്രട്ടറി കെ.വി പത്മേഷ്, പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ഷഫീഖ് നസറുള്ള, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാഫി തെരുവത്ത്, അബ്ദുല്ലക്കുഞ്ഞി ഉദുമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."