HOME
DETAILS

കാറ്റും മഴയും: ജില്ലയില്‍ വ്യാപക നാശം

  
backup
June 10 2018 | 06:06 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-3

 

തൃശൂര്‍: ജില്ലയില്‍ കനത്തമഴയില്‍ വ്യാപക നാശനഷ്ടം. കാറ്റില്‍ മരങ്ങള്‍ വീണ് 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളംകയറിയത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
തൃശൂര്‍, ചാലക്കുടി, കുന്നംകുളം, മുകുന്ദപുരം, ചാവക്കാട് താലൂക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഈരകം, എറവ്, കാരമുക്ക്, മണത്തല, മാപ്രാണം, മുരിയാട്, വെള്ളിക്കുളങ്ങര, കാറളം, നെല്ലായി എന്നിവിടങ്ങളിലുമാണ് മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നത്.
തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റില്‍ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ വീണ് ഗതാഗതം സ്തംഭിച്ചു. സ്വരാജ് റൗണ്ട്, ചെമ്പൂക്കാവ്, പാലസ് റോഡ്, ചിയ്യാരം, കുതിരാന്‍, അയ്യന്തോള്‍ എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. തൃശൂര്‍ പൂങ്കുന്നം ഹരിനഗറില്‍ വെള്ളക്കെട്ട് രൂക്ഷമായി. മണ്ണൂത്തി ദേശീയ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു.
ശക്തമായ കാറ്റില്‍ കുന്നംകുളം അഞ്ഞൂരില്‍ മുള്ളത്ത് സജീവിന്റെ വീടിന്റെ മേല്‍ക്കൂര പറന്ന് പോയി.
കയ്പ്പമംഗലം: കനത്ത കാറ്റിലും മഴയിലും മരം വീണ് കൂരിക്കുഴി-ചാമക്കാല റോഡ് ഗതാഗതം തടസപ്പെട്ടു. പള്ളത്ത് ചന്ദ്രന്റെ വീടിനു മുകളില്‍ തൊട്ടടുത്ത പറമ്പിലെ മരം കടപുഴകി വീണു അടുക്കളപ്പുരയും വീടും തകര്‍ന്നു. ഓട് തകര്‍ന്നു വീണു ചന്ദ്രന്റെ അമ്മ ദേവകിക്കു പരുക്കേറ്റു. വീടിനകത്തു കട്ടിലില്‍ ഇരിക്കുകയായിരുന്ന ദേവകിയുടെ തലയിലേക്കാണു ഓടു തകര്‍ന്നു വീണത്. തലക്കു മുറിവേറ്റ ദേവകിയെ കൂരിക്കുഴി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്ത പള്ളത്ത് മുകുന്ദന്റെ അടുക്കളപ്പുരയുടെ മുകളില്‍ തെങ്ങുവീണ് വാര്‍ക്കയും വാട്ടര്‍ ടാങ്കും തകര്‍ന്നു.
മൂരാക്കല്‍ ആനന്ദന്റെ വീട്ടുപറമ്പിലെ അത്തിമരം കടപുഴകി വീണു വിഷക്കാവ് തകര്‍ന്നു. വീട്ടിമരം കടപുഴകി വീണു മമ്മസ്രായില്ലത്ത് ഷാഫിയുടെ വീടിനും കോലത്തുംപറമ്പില്‍ ഇബ്രാഹിംകുട്ടിയുടെ മതിലും തകര്‍ന്നു. മൂന്നു വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. കയ്പമംഗലം രണ്ടാം വാര്‍ഡ് പുഴങ്കരയില്ലത്ത് അബ്ദുല്‍ ഖാദറിന്റെ വീടിനു മുകളില്‍ ആര്യവേപ്പ് മരം ഒടിഞ്ഞുവീണു വീടു തകര്‍ന്നു.
ശബ്ദംകേട്ടു വീട്ടുകാര്‍ പുറത്തേക്കോടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പള്ളത്ത് കൃഷ്ണന്‍, കൊച്ചിക്കാട്ട് കരുണാകരന്‍ എന്നിവരുടെ വീടുകളിലും മരങ്ങള്‍ വീണു നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പെരിഞ്ഞനത്തു പുലര്‍ച്ചെയുണ്ടായ ഇടിമിന്നലില്‍ മായംവീട്ടില്‍ തന്‍സിലിന്റെ വീട്ടിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തി നശിച്ചു.
പുതുക്കാട് : രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും മേഖലയില്‍ കനത്ത നാശനഷ്ടം. തെക്കെ തൊറവില്‍ ആയിരത്തിലേറെ നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു വീണു. കരവട്ട് മുരളി, സുരേന്ദ്രന്‍, ആളോടത്ത് സിദ്ധാര്‍ഥന്‍, തെക്കെതൊറവ് സ്വദേശി ഉണ്ണി എന്നിവരുടെ കുലവന്ന നേന്ത്രവാഴകളാണ് കാറ്റില്‍ നശിച്ചത്.
ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴകളാണ് ഒടിഞ്ഞത്. ആയിരക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.പുതുക്കാട്, വരന്തരപ്പിള്ളി കെ.എസ്.ഇ.ബി. സെക്ഷന്റെ കീഴില്‍ അന്‍പതോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. തൃക്കൂര്‍,വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ മലയോര മേഖലകളിലാണ് ഭൂരിഭാഗം പോസ്റ്റുകളും വീണത്.
നിരവധി സ്ഥലങ്ങളില്‍ മരം വീണ് വൈദ്യുതി കമ്പി പൊട്ടിവീണു. കള്ളായി, വെള്ളാനിക്കോട്, ഭരത,മുപ്ലിയം, ഇഞ്ചക്കുണ്ട്, കുണ്ടായി,പുതുക്കാട് എന്നിവിടങ്ങളിലാണ് പോസ്റ്റുകള്‍ ഒടിഞ്ഞു വീണത്.
ഈ പ്രദേശങ്ങളില്‍ വൈദ്യുതിബന്ധം താറുമാറായി. പ്രധാന ലൈനുകളില്‍ അറ്റകുറ്റപണി നടത്തി വൈദ്യുതബന്ധം പുനസ്ഥാപിക്കാന്‍ അധികൃതര്‍ ശ്രമിച്ചുവരികയാണ്. പറപ്പൂക്കര ഇലക്ട്രിക് സെക്ഷന്റെ പരിധിയിലും മരങ്ങള്‍ വീണ് വൈദ്യുതിബന്ധം തകരാറിലായി. രാപ്പാള്‍ പള്ളത്ത് തെങ്ങ് വീണ് വീട് തകര്‍ന്നു.
കോരാത്തേരി വേലായുധന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. വീട്ടുകാര്‍ അകത്തുണ്ടായിരുന്നുവെങ്കിലും ശബ്ദംകേട്ട് പുറത്തേക്ക് ഓടിയതുമൂലം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുറുമാലി റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറി ഭാഗികമായി ഗതാഗതം സ്തംഭിച്ചു.
കാല്‍നടയാത്രക്ക് പോലും കഴിയാത്ത രീതിയില്‍ അടിപ്പാതയില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. മേഖലയില്‍ പലയിടത്തും ജാതി, കവുങ്ങ് എന്നിവയും ഒടിഞ്ഞു വീണു. പലയിടങ്ങളിലും വെള്ളം കയറി പച്ചക്കറികൃഷി നശിച്ചു.
തൊമ്മാന: ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ തേക്കു മരം വീണു. തൊമ്മാന പൊറുത്തുക്കാരന്‍ റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെയാണു തേക്കു മരം കടപുഴകി വീണത്.
ഓട്ടോഡ്രൈവറും യാത്രക്കാരും ഇറങ്ങി ഓടിയതിനാല്‍ ദുരന്തമൊഴിവായി. സമീപത്തേ ഇലക്ട്രിക് പോസ്റ്റിനു മുകളിലൂടെ വീണു പൊട്ടിയ ലൈന്‍ കമ്പികളുമായാണു ഓട്ടോറിക്ഷയ്ക്കു മുകളിലൂടെ മരം വീണത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
ഇരിങ്ങാലക്കുട: കനത്ത മഴയില്‍ പുല്ലൂര്‍ മുല്ലക്കാട് കളംങ്കോളി വാസുവിന്റെ വീടിനു മുകളില്‍ വലിയ മരം കടപുഴകി വീണു.
മുന്നിലുള്ള റോഡിനു മറുവശത്തുള്ള പറമ്പിലെ മരമാണു കാറ്റില്‍ കടപുഴകി വീണത്. വലിയ ശബ്ദം കേട്ടു വീട്ടുകാര്‍ പുറത്തേക്ക് ഓടിമാറിയതിനാല്‍ ആര്‍ക്കും പരുക്കുകള്‍ സംഭവിച്ചില്ല. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു.
വടക്കാഞ്ചേരി: കാറ്റിലും മഴയിലും പഞ്ചായത്ത് മെംബറുടെ വീടിനുമുകളിലേക്ക് തെങ്ങ് പൊട്ടിവീണു.തെക്കുംകര പഞ്ചായത്ത് മെംബര്‍ വട്ടായി കൊല്ലാറരാജന്റെ ടെറസ് വീടിന്റെ മുകളിലേക്കാണ് മുറ്റത്തു നിന്നിരുന്നതെങ്ങ് പൊട്ടിവീണത്.
വീടിന്റെ പല ഭാഗങ്ങളും പൊട്ടി തകര്‍ന്ന നിലയിലാണ്. വീടിന്റെ അകത്ത് ഉണ്ടായിരുന്ന രാജന്റെ സഹോരി ഓമന, ഭാര്യ ഷൈലജ, മകന്‍ രതീഷ് എന്നിവര്‍ വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കില്ല.
വടക്കാഞ്ചേരി: ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വൈദ്യുതി വിതരണം താറുമാറായി. താഴ്ന്ന പ്രദേശങ്ങളൂം പാടശേഖരങ്ങളും വെളളത്തില്‍ മുങ്ങി. വടക്കാഞ്ചേരികുന്നംകുളം റോഡില്‍ കാത്തിരക്കോട് സെന്ററില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് കാല്‍നടയാത്ര പോലും ദുഷ്‌കരമായി.
എരുമപ്പെട്ടി, കരിയന്നൂര്‍, തെക്കുംകര പഞ്ചായത്തിലെ അമ്പലപ്പാട്, തെക്കുംകര, കുത്തുപാറ വടക്കാഞ്ചേരി നഗരസഭയിലെ ചാത്തന്‍ചിറ, കൊടുമ്പ് , കുമരനെല്ലൂര്‍ .നടത്തറ, അകമ്പാടം എന്നി പ്രദേശങ്ങില്‍ മരകൊമ്പുകള്‍ പൊട്ടിവീണ് വൈദ്യുതി വിതരണം ഏറെനേരം നിലച്ചു, വടക്കാഞ്ചേരി ഗവ.ഗേള്‍സ് ഹൈസ് കൂളിനു സ്‌കൂളിനു പുറക് വശത്ത് താമസിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കൊരവന്‍ കുഴി രാധാക്യഷ്ണന്റെ വീട്ടുമുറ്റത്തു നിന്നിരുന്ന തെങ്ങ് പൊട്ടി വൈദ്യുതി ലൈനിലെക്ക് വീണു വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്‌നിശമനസേനയാണ് തെങ്ങ് മുറിച്ചുനീക്കിയത്.
ചാവക്കാട്: കാലവര്‍ഷം ശക്തമായതോടെ തീരമേഖലയില്‍ ആഞ്ഞടിച്ച കാറ്റില്‍ രണ്ടിടത്ത് മരം വീണ് വീടുകള്‍ തകര്‍ന്നു.
തിരുവത്ര പുത്തന്‍കടപ്പുറം ചെങ്കോട്ട നഗറിന് പടിഞ്ഞാറ് ബീച്ചില്‍ കിഴക്കകത്ത് ഫാത്തിമയുടെ വീടും ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിനു സമീപം ഹനീഫയുടെ വീടുമാണ് തകര്‍ന്നത്. ശനിയാഴ്ച്ച രാവിലെ ഒന്‍പതോടെയാണ് മേഖലയില്‍ ശക്തമായ കാറ്റ് അടിക്കാന്‍ തുടങ്ങിയത്.
ഫാത്തിമയുടെ ഓടുമേഞ്ഞ വീടിനു മകളിലാണ് കാറ്റാടി മരം ഒടിഞ്ഞ് വീണത്. ശനിയാഴ്ച്ച പത്തോടെയാണ് ഹനീഫയുടെ വീടിനു മുകളില്‍ തെങ്ങും മരങ്ങളും വീണത്. അളപായമില്ല. ഫാത്തിമയുടെ വീട് സി.പി.എം നേതാക്കളായ എ.ആര്‍. രാധാകൃഷ്ണന്‍, ടി.എം ഹനീഫ, കെ.എച്ച് സലാം എന്നിവര്‍ സന്ദര്‍ശിച്ചു.
പുന്നയൂര്‍ക്കുളം: ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് നാല് വയസുകാരിക്ക് പരുക്ക്.
കടിക്കാട് പൂവത്ത് മഹേഷിന്റെ ഓലമേഞ്ഞ വീടാണ് തകര്‍ന്ന്. മഹേഷിന്റെ ഇളയമകള്‍ അനുഷ്‌കക്കാണ് (നാല്) പരുക്ക് പറ്റിയത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച്ചയുണ്ടായ ശക്തമായ മഴയില്‍ പൂര്‍ണമായി നിലംപൊത്തിയത്. സംഭവ സമയം വീടിനുള്ളില്‍ കുടുങ്ങിയ മഹേഷിന്റെ ഭാര്യയെയും രണ്ട് മക്കളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി.
കൊടകര: പെരിങ്ങാംകുളം കുറ്റിയില്‍ ജോഷിയുടെ വീടിനു മുകളില്‍ മട്ടി മരം ഒടിഞ്ഞുവീണു. വഴിയമ്പലം കപ്പേളക്കു സമീപം കൊടിയത്ത് സുകുമാരന്റെ വീട്ടിലെ തെങ്ങ് കട പുഴകി വീണു.
വടക്കേ പീടിക പോളിന്റെ നൂറോളം കപ്പ കടപുഴകി. കുംഭാര തെരുവില്‍ മഞ്ചേരി സുരേഷിന്റെ വീടിനു മുകളില്‍ തേക്ക് കട പുഴകി വീണു. ചിറക്കഴ തൊട്ടുപറമ്പില്‍ സുരേഷിന്റെ വീടിനു മുകളില്‍ പ്ലാവ് കടപുഴകി വീണു. വല്ലപ്പാടി അരീക്കാട്ട് രവീന്ദ്രനാഥിന്റെ വീട്ടിലെ പ്ലാവും പുളിമരവും എതിര്‍വശത്തുള്ള ആലപ്പാടന്‍ ജോഷിയുടെ വീട്ടിലേക്ക് കടപുഴകി വീണു. ദേശീയ പാത നെല്ലായില്‍ കാര്‍ഷികോല്‍പന്ന വിപണന കേന്ദ്രത്തിനു മുകളില്‍ വലിയ പരസ്യ ബോര്‍ഡ് ഒടിഞ്ഞു വീണു. കൂടാതെ കൊടകര വെള്ളിക്കുളങ്ങര, വരന്തരപ്പിള്ളി പഞ്ചായത്തുകളില്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞു വീണത് മൂലം വെള്ളിയാഴ്ച രാത്രി മുതല്‍ ഈ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു. അപകടങ്ങളുടെ കാരണം നാളെ ഉച്ചയോടെയെ വൈദ്യുതി വിതരണം സാധാരണ ഗതിയിലാക്കാന്‍ സാധ്യതയുള്ളൂ.
ഇരിങ്ങാലക്കുട : കനത്ത കാറ്റിലും മഴയിലും വീടിന് മുകളില്‍ മരങ്ങള്‍ വീണതിനേ തുടര്‍ന്ന് യുവതിയ്ക്ക് പരുക്കേറ്റു.കണ്ടേശ്വരം സ്വദേശി തേര്‍പുരയ്ക്കല്‍ പ്രസന്നന്റെ വീടിന് മുകളില്‍ മരം വീണ് ഭാര്യ സിന്ധുവിനാണ് പരുക്കേറ്റത്. അപകട സമയത്ത് ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നു. അയല്‍വാസിയുടെ പറമ്പില്‍ നിന്നിരുന്ന പ്ലാവും മഞ്ചാടി മരവും അടക്കം പ്രസന്നന്റെ വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. മരങ്ങള്‍ വീണതിനേ തുടര്‍ന്ന് ഓട് തകര്‍ന്ന് സിന്ധുവിന്റെ തലയില്‍ വീഴുകയായിരുന്നു. പരുക്കേറ്റ സിന്ധുവിനേ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരിങ്ങാലക്കുട : കനത്തമഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശ നഷ്ടങ്ങള്‍. പലയിടത്തും മരങ്ങള്‍ കടപുഴകിവീണു ഗതാഗതവും വെദ്യൂതിബദ്ധവും തടസപ്പെട്ടു .
കെല്ലാട്ടി അമ്പലത്തിന് മുന്‍വശത്ത് നിന്നിരുന്ന ആല്‍മരം കടപുഴകി ക്ഷേത്രമതിലകത്തേ ഗുരുമന്ദിരത്തിന് മുകളിലൂടെ വീണു.
മന്ദിരത്തിന് മുന്‍പിലെ കൊടിമരം ചെരിഞ്ഞു വീഴാറായി. സിസി ടി വി സര്‍ക്ക്യൂട്ടുകളും തകരാറിലായിട്ടുണ്ട്.തൊട്ടടുത്ത ഗാന്ധിഗ്രാം സ്വീറ്റ് ബസാര്‍ റോഡില്‍ രാവിലെ കാറിനുമുകളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു,മരം മുറിച്ച് മാറ്റി മണിക്കൂറുകള്‍കകം തെട്ടടുത്ത മരവും റോഡിന് കുറെ വീണു ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ച് മാറ്റിയത്.ഗാന്ധിഗ്രാം മൈതാനത്തിന് സമീപത്തേ അങ്കനവാടിയിലെ മരം വീണതിനേ തുടര്‍ന്ന് മതില്‍ തകര്‍ന്നു.
കാട്ടൂര്‍ റോഡില്‍ ചുങ്കത്തിന് സമീപം വെള്ളിയാഴ്ച്ച അര്‍ധരത്രിയോടെ റോഡരികിലെ മരം കടപുഴകി വീണു.സിറ്റി ഹോട്ടലിന് പുറകിലായി പാറയില്‍ സുരേഷ് കുമാറിന്റെ 150 ഓളം നേന്ത്രവാഴകള്‍ കനത്ത കാറ്റില്‍ ഒടിഞ്ഞു വീണു.
ചന്തകുന്നിലെ ബസ് സ്‌റ്റേപ്പിന് മുകളിലൂടെ മരം ഒടിഞ്ഞ് വീണത് നഗരസഭ ജീവനക്കാര്‍ മുറിച്ച് മാറ്റി.കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെയും കത്തിഡ്രല്‍ പള്ളിയുടെയും ദേവാലയങ്ങളുടെ മുകളിലെ ഓടുകള്‍ കനത്ത കാറ്റില്‍ പറന്ന് പോയി.ആനന്ദപുരം മുരിയാട് ഭാഗങ്ങളിലും കൃഷി നാശം ഉണ്ടായിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി പോയ വൈദ്യുതി ബന്ധം ഇത് വരെ പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ശനിയാഴ്ച രാവിലെയും കനത്ത മഴ തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  2 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  2 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  2 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  2 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  2 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  3 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  3 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  3 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  3 days ago