ആല്‍മരം കടപുഴകി വീണു; തെരുവ് കച്ചവടക്കാര്‍ പ്രതിസന്ധിയില്‍
കൊയിലാണ്ടി: നഗരമധ്യത്തിലെ ആല്‍മരം കടപുഴകി വീണതോടെ നിരവധി തെരുവ് കച്ചവടക്കാര്‍ പെരുവഴിയില്‍. വര്‍ഷങ്ങളായി ആല്‍മരചുവട്ടില്‍ ഫ്രൂട്‌സ്, പച്ചക്കറി, പൂക്കള്‍ എന്നിവ കച്ചവടം ചെയ്ത് വന്നിരുന്ന നാട്ടുകാരും തമിഴ്‌നാട്ടുകാരുമായ തൊഴിലാളികളുടെ ഉപജീവിനമാര്‍ഗമാണ് വഴിമുട്ടിയത്.
ശനിയാഴ്ച കാലത്ത് 10നായിരുന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ ആല്‍മരം കടപുഴകി എന്‍.ച്ചിലേക്ക് വീണത്. അപകടം സംഭവിക്കുമ്പോള്‍ കച്ചവടക്കാര്‍ കച്ചവടം ഇട്ടോടുകയായിരുന്നു. മരം ചെന്ന് പതിച്ചത് റോഡിന് മറുവശത്തെ പഴയ കെട്ടിടത്തിലായിരുന്നങ്കിലും ആര്‍ക്കും അപായമുണ്ടായില്ല. റോഡിലൂടെ തല്‍സമയം കടന്ന് പോവുകയായിരുന്ന ബസും ഓട്ടോയും മരത്തിനുള്ളില്‍പ്പെട്ടെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തൊഴില്‍ നഷ്ടപ്പെട്ട തെരുവ് കച്ചവടക്കാരെ നഗരസഭ പുനരധിവസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."