HOME
DETAILS

യു.ഡി.എഫിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് കാനം; സര്‍ക്കാരിന് കറകളഞ്ഞ പിന്തുണ

  
backup
April 25 2020 | 02:04 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86%e0%b4%af
 
 
 
തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്ലര്‍ കരാര്‍ സംബന്ധിച്ച് പരാമര്‍ശിക്കാതെ യു.ഡി.എഫിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ കൊവിഡിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നിലപാടുകള്‍ സംസ്ഥാന താല്‍പര്യത്തിന് ഉതകുന്നതല്ലെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കാനം കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഡേറ്റ കൈമാറ്റത്തെപ്പറ്റിയോ,  സി.പി.എം സി.പി.ഐ ചര്‍ച്ചയെ കുറിച്ചോ ലേഖനത്തിലില്ല.
ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് വീണ്ടും തെളിയിക്കുകയാണ് യു.ഡി.എഫും ബി.ജെ.പിയും. ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോള്‍ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകര്‍ന്നുനല്‍കുന്ന ഭരണകൂടത്തെയാണ് ജനങ്ങള്‍ക്കു വേണ്ടത്. അത്തരമൊരു പ്രവര്‍ത്തനം സര്‍ക്കാര്‍ കാഴ്ചവെക്കുമ്പോള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണ്. എതിര്‍പ്പുകളുമായി രംഗത്തിറങ്ങാനാണ് ഈ മഹാമാരിക്കാലത്തും  പ്രതിപക്ഷനേതാവ് അടക്കമുള്ളവരും ബി.ജെ.പി നേതാക്കളും പരിശ്രമിച്ചത്. ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബി.ജെ.പിക്കുമുള്ളതെന്നും ലേഖനത്തില്‍ കാനം കുറ്റപ്പെടുത്തി. അതേസമയം വിവാദ സ്പ്രിംഗ്ലര്‍ കരാറിനെ കുറിച്ചോ,  സര്‍ക്കാരിനെതിരായോ ലേഖനത്തില്‍ പരാമര്‍ശമില്ല. മാത്രമല്ല, സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. 
ലോക്ക് ഡൗണില്‍ ഒരുവീട്ടില്‍പോലും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാവാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ കരുതലിനെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. സമൂഹഅടുക്കള, സൗജന്യറേഷന്‍, ലക്ഷക്കണക്കിനാളുകള്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍, കുടിയേറ്റ തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണ്ട് സംരക്ഷിക്കല്‍, കൃഷിക്കാരുടെ ഉല്‍പന്നങ്ങള്‍ ന്യായമായ വില നല്‍കി ഏറ്റെടുക്കല്‍ തുടങ്ങി ഇന്ത്യക്കും ലോകത്തിനും മാതൃകയായി കേരള സര്‍ക്കാര്‍ പ്രവര്‍ത്തിച്ചപ്പോള്‍ എന്തിനുമേതിനും കുറ്റപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങുകയായിരുന്നു പ്രതിപക്ഷം. ദുരന്തവേളയില്‍ അതിജീവിക്കാന്‍ പരിശ്രമിച്ച ആരോഗ്യമന്ത്രിയെപ്പോലും പ്രതിപക്ഷം അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്നും ലോക്ക് ഡൗണിനെവരെ എതിര്‍ത്തുവെന്നതും ലേഖനത്തില്‍ അക്കമിട്ടുനിരത്തുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്ലാമബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  16 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  16 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  16 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  16 days ago