ദോഹയില്‍ നിന്നു കേരളത്തിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് ഉടന്‍
ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് പറക്കാന്‍ ഇന്ത്യയുടെ പ്രമുഖ ബജറ്റ് വിമാനകമ്പനിയായ ഇന്‍ഡിഗോ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോയുടെ വരവോട് കൂടി വിമാന നിരക്കില്‍ കാര്യമായ കുറവു വരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
ദോഹയില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമാണ് ആദ്യം സര്‍വീസ് ആരംഭിക്കുന്നത്. ഇന്ത്യയിലേക്കു പോകുന്നവര്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഇതോടെ വഴിയൊരുങ്ങും.
ഇന്‍ഡിഗോ വെബ്‌സൈറ്റിലെ അറിയിപ്പ് പ്രകാരം മെയ് 5 മുതലാണ് ഇന്ത്യയിലെ രണ്ടു നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ഇന്‍ഡിഗോയുടെ ഫ്‌ളൈറ്റ് 6ഇ 1701 വിമാനം ഡല്‍ഹിയില്‍ നിന്ന് പുലര്‍ച്ചെ 1.50ന് പുറപ്പെട്ട് ദോഹയില്‍ പുലര്‍ച്ചെ 3.30ന് എത്തും. ഫ്‌ളൈറ്റ് 6ഇ 1702 വിമാനം ദോഹയില്‍ നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് രാത്രി 8ന് ഡല്‍ഹിയില്‍ ഇറങ്ങും. അതേ സമയം, ഫ്‌ളൈറ്റ് 6ഇ 1708 വിമാനം രാവിലെ 11.20നാണ് മുംബൈയില്‍ നിന്ന് പുറപ്പെടുക. ഉച്ചയ്ക്ക് 12.30ന് ദോഹയിലെത്തും. ഫ്‌ളൈറ്റ് 6ഇ 1709 വിമാനം രാവിലെ 4.30ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് 10.20ന് മുംബൈയില്‍ ഇറങ്ങും.
ഗള്‍ഫ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ വിപുലീകരിക്കുന്നതെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു. സാമ്പത്തിക, സാംസ്‌കാരിക ഹബ്ബ് എന്ന നിലയ്ക്ക് ദോഹ ധാരാളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ജെറ്റ് എയര്‍വെയ്‌സും ഖത്തര്‍ എയര്‍വെയ്‌സും ഡല്‍ഹിയിലേക്ക് ദിവസവും നേരിട്ടുള്ള സര്‍വീസ് നടത്തുന്നുണ്ട്.
രണ്ട് വിമാനങ്ങളിലും മെയ് അഞ്ചിന് ഒരാഴ്ചത്തേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന് ശരാശരി 1,750 റിയാലാണ് നിരക്ക്. ഇതേ യാത്രയ്ക്ക് ഇന്‍ഡിഗോ ഏകദേശം 1,000 റിയാലാണ് ഈടാക്കുന്നത്. എന്നാല്‍, ഭക്ഷണം, സീറ്റ് സെലക്ഷന്‍ തുടങ്ങിയവ ഈ തുകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജെറ്റ്, ഖത്തര്‍ എയര്‍വെയ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ നേരിട്ട് സര്‍വീസ് നടത്തുന്ന മുംബൈ റൂട്ടില്‍ ഇന്‍ഡിഗോയുടെ വരവോടെ മല്‍സരം കടുക്കും.
ഈ റൂട്ടിലും ഇന്‍ഡിഗോയ്ക്കാണ് ചാര്‍ജ് കുറവ്. ഇന്‍ഡിഗോ 803 റിയാല്‍ ഈടാക്കുമ്പോള്‍ മറ്റ് കമ്പനികള്‍ക്ക് 1,800 റിയാല്‍ വരെയാണ് ചാര്‍ജ്.
ദോഹയില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളായ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ചെന്നൈയിലേക്കും ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തേ റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇവ എന്നാരംഭിക്കുമെന്നതു സംബന്ധിച്ച ഇന്‍ഡിഗോ വെബ്‌സൈറ്റ് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."