ജില്ലകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ വെറ്റിറനറി യൂനിറ്റുകള്‍ ഒരുക്കും: മന്ത്രി
പൂച്ചാക്കല്‍: മൃഗാശുപത്രിയുടെ രാത്രികാല സേവനം ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു.പ്രത്യേക കന്നുകൂട്ടി പരിപാലന ജില്ലാ തല പദ്ധതി പാണാവള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്ഷീരകര്‍ഷകരുടെ ആശങ്ക അകറ്റുന്നതിന് ജില്ലകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ വെറ്റിനറി യൂനിറ്റുകള്‍ ഒരുക്കും.കന്നുകാലികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കുറഞ്ഞവിലക്ക് ലഭ്യമാക്കുന്നതിന് ന്യായവില മരുന്ന് ഷോപ്പുകള്‍ പ്രവര്‍ത്തിപ്പിക്കും.പഞ്ചായത്തിലെ മുഴുവന്‍ വിധവകള്‍ക്കും സൗജന്യമായി പത്ത് കോഴികളും പത്ത് കിലോ തീറ്റയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ.എ.എം.ആരിഫ് എം.എല്‍.എ അധ്യക്ഷനായി .മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.എന്‍.ശശി പദ്ധതി വിശദീകരണം നടത്തി.കിടാരികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് അംഗം പി.എം.പ്രമോദ് നിര്‍വ്വഹിച്ചു.ക്ഷീരകര്‍ഷകര്‍ക്കുള്ള സമ്മാനവിതരണം തൈക്കട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ശെല്‍വരാജ് നടത്തി.
കര്‍ഷകര്‍ക്കുള്ള പരിശീലനം പത്തനംതിട്ട ബഫല്ലോ ബ്രീഡിംഗ് ഫാം സൂപ്രണ്ട് ഡോ.പി.എസ്. ശ്രീകുമാറും, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള പരിശീലനം തൃശൂര്‍ ആര്‍.എ.എച്ച്.സി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ.ഉഷാറാണിയും നടത്തി.
പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ,ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.ഫെലിസിറ്റാ പ്രോട്ടാസിസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുബീവി,ഡോ. എം.രാധാകൃഷ്ണപിള്ള,അഡ്വ.എം.കെ.ഉത്തമന്‍,പെരുമ്പളം ജയകുമാര്‍,നസീം പി.ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."