നാലുവരിപാത നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി ജി. സുധാകരന്
ചേര്‍ത്തല : നാലുവരി ദേശിയ പാത നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്.
12.5 കോടി രൂപ ചെലവിട്ട് നിര്‍മാണം പൂര്‍ത്തിയായ ചേന്നവേലി ബ കായിപ്പുറം റോഡ് നാടിന് സമര്‍പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ട് പാതയുടെ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരിയും വളരെ താല്പര്യത്തോടെയാണ് പദ്ധതിയെ നോക്കി കാണുന്നത്. ഇതോടൊപ്പംകടലോരത്ത് 600 കിലോമീറ്റര്‍ നീളത്തില്‍ 6500 കോടി രൂപ ചെലവഴിച്ച് തീരദേശ ഹൈവേയും നിര്‍മിക്കും.കുടിയൊഴിപ്പിക്കല്‍ ഇല്ലാതെയാണ് പൊതുമരാമത്ത് പദ്ധതി നടപ്പാക്കുക. നിലവിലുള്ള രണ്ടുവരിപ്പാതയുടെ മുകളില്‍ ആകാശപ്പാത നാലുവരിയായി നിര്‍മിക്കും. ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി 10000ല്‍പ്പരം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കാനാണിത്.
ഇത്രയധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിന് നടപടിക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. 1200 കിലോമീറ്ററുള്ള മലയോരപ്പാത 3500 കോടി ചെലവിട്ടാണ് നിര്‍മിക്കുന്നത്. നാലുവരി ദേശീയപാത നിര്‍മാണവും ഉടന്‍ ആരംഭിക്കും.
കോടികള്‍ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ കുതിപ്പാകും സൃഷ്ടിക്കുകയെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യമന്ത്രി പി തിലോത്തമന് അധ്യക്ഷനായി. കെ. സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തി.പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനിയര്‍ (ദേശീയപാത വിഭാഗം) എസ്. സജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രഭ മധു, ഷീന സനല്‍കുമാര്‍, ജെ. ജയലാല്‍, ഡി. പ്രിയേഷ് കുമാര്‍, എം.ജി രാജു, ജമീല പുരുഷോത്തമന്, ടി.എസ് രഘുവരന്, ബി.സലിം, മഹിളാമണി സിദ്ധാര്ഥന്, മിനി സുഖലാല്‍, ആര്. നാസര്‍, അഡ്വ. എസ്. ശരത്, എസ്. രാധാകൃഷ്ണന്, എസ്. പ്രകാശന്, അരുണ്‍ .കെ. പണിക്കര്‍, പഞ്ചായത്ത് പ്രസിഡന്റ് വി.എ സേതുലക്ഷവി, കെ. മുകേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."