HOME
DETAILS

സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗത്തില്‍ ഭിന്നത; എം.വി.ആറിന്റെ കുടുംബത്തിലും അസ്വാരസ്യങ്ങള്‍

  
backup
July 05, 2016 | 3:45 AM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%85%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5

 

കണ്ണൂര്‍: എം.വി.ആറിനു ശേഷം രണ്ടായി പിളര്‍ന്ന സി.എം.പിയില്‍ വീണ്ടും ഭിന്നത. സി.പി.എമ്മിനോടു ചേര്‍ന്നുനില്‍ക്കുന്ന അരവിന്ദാക്ഷന്‍ വിഭാഗത്തിലാണു പുതിയ അധികാരത്തര്‍ക്കം ഉടലെടുത്തത്. ഇതിന്റെ ഭാഗമായി പാര്‍ട്ടി സ്ഥാപനമായ പാപ്പിനിശേരി വിഷചികിത്സാ സൊസെറ്റിയില്‍ നിന്നു മുതിര്‍ന്ന നേതാവ് പാട്യം രാജന്‍ ഒഴിവായി.
എം.വി.രാഘവന്‍മന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി.സി.എച്ച് വിജയനാണ് എം.വി.നികേഷ്‌കുമാറിന്റെ ഒത്താശയോടെ പുതിയ പ്രസിഡന്റായത്. കഴിഞ്ഞ കുറേക്കാലമായി പാട്യംരാജന്‍ നികേഷിന്റെ അമിത ഇടപെടലില്‍ അതൃപ്തനായിരുന്നുവെന്നാണു സൂചന. വിഷചികിത്സാസൊസെറ്റിയിലെ ഭരണമാറ്റം എം.വി.ആറിന്റെ കുടുംബത്തിലും ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്.
എം.വി.നികേഷ്‌കുമാറും സഹോദരന്‍ രാജേഷ്‌കുമാറും സഹോദരീഭര്‍ത്താവ് പ്രൊഫ. ഇ. കുഞ്ഞിരാമനും ഒരു ചേരിയിലും സി.പി ജോണ്‍വിഭാഗത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന സഹോദരന്‍ എം.വി.ഗിരീഷ്‌കുമാര്‍ മറുപക്ഷത്തുമാണ് നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുകയാണ്.
എം.വി രാഘവന്‍ സ്ഥാപിച്ച പാപ്പിനിശേരി വിഷചികിത്സാ സൊസൈറ്റിയുടെ കീഴില്‍ സംസ്ഥാനത്ത് അഞ്ച് വന്‍സ്ഥാപനങ്ങളുണ്ട്. പറശ്ശിനിക്കടവ് സ്‌നേക്പാര്‍ക്ക്, ആയുര്‍വേദ മെഡിക്കല്‍ കോളജ്, ആയുര്‍വേദ ആശുപത്രി തുടങ്ങി കോടിക്കണക്കിനു രൂപ ആസ്തിവരുന്ന സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് വിഷചികിത്സാ സൊസൈറ്റിയാണ്.
പാര്‍ട്ടിവിഭജനകാലത്ത് അരവിന്ദാക്ഷന്‍ വിഭാഗത്തില്‍ ഉറച്ചുനിന്ന എം.വി.ആറിന്റെ മകളുടെ ഭര്‍ത്താവ് പ്രൊഫ. ഇ.കുഞ്ഞിരാമന്‍ സ്ഥലത്തില്ലാത്ത സമയത്താണ് പുതിയമാറ്റമുണ്ടായത്. പറശ്ശിനിക്കടവ് ആയുര്‍വേദ കോളജിനു വേണ്ടി ഗുജറാത്തിലെ രാംനഗര്‍ സര്‍വകലാശാലയുമായി ഗവേഷണകരാര്‍ ഒപ്പിടാന്‍ പോയതായിരുന്നു കുഞ്ഞിരാമന്‍. ഈ സമയത്താണ് കഴിഞ്ഞ ജൂണ്‍ 21നു നികേഷ്‌കുമാര്‍ സുപ്രധാനയോഗം വിളിച്ചുകൂട്ടിയത്. പുതുതായി മൂന്നുപേരെ ഡയറക്ടര്‍മാരായി യോഗം നിയമിച്ചിട്ടുണ്ട്.
പാര്‍ട്ടി നിയന്ത്രിത സ്ഥാപനത്തില്‍ നടന്ന ഈ അഴിച്ചുപണി എം.വി.ആറിന്റെ കുടുംബാംഗങ്ങള്‍ക്കിടയിലും അരവിന്ദാക്ഷന്‍ വിഭാഗത്തിലും അകല്‍ച്ച വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടു കുഞ്ഞിരാമനെ അനുകൂലിച്ച് ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
ഇത് അരവിന്ദാക്ഷന്‍ വിഭാഗത്തെ പിളര്‍പ്പിലേക്കു നയിച്ചേക്കുമെന്നാണു സൂചന. എം.വി.ആര്‍ ജീവിച്ചിരിക്കെ മൂത്തമകന്‍ എം.വി.ഗിരീഷ്‌കുമാറിനെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗിരീഷ്‌കുമാര്‍ മാത്രംസി.പി ജോണ്‍ വിഭാഗത്തിലായി. ഇതോടെ ഗിരീഷ്‌കുമാറിനെതിരേ എതിര്‍വിഭാഗം തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ കേസും ഫയല്‍ ചെയ്തു.
കോടതി നിലവിലുള്ള അവസ്ഥ പിന്തുടരണമെന്നു വിധി പറഞ്ഞുവെങ്കിലും സി.പി. എം പിന്തുണയോടെ അരവിന്ദാക്ഷന്‍ വിഭാഗം തടഞ്ഞു. നിലവിലുള്ള അംഗങ്ങളെ വച്ചു തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗിരീഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണനയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  7 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  7 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  7 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  7 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  7 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  7 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  7 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  7 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  7 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  7 days ago