മമ്പാട് എം.ഇ.എസ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമം എട്ടിന്
നിലമ്പൂര്‍: മമ്പാട് എം.ഇ.എസ് കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഗമം ശനിയാഴ്ച നടക്കുമെന്ന് അലുമ്‌നി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'ഓര്‍മകളുടെ ചിറകില്‍' എന്നു പേരിട്ടിട്ടുള്ള സംഗമത്തില്‍ 1965 മുതല്‍ 2017 വരെയുള്ള കാലഘട്ടങ്ങളില്‍ കോളജില്‍ പഠിച്ച വിദ്യാര്‍ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും പങ്കെടുക്കും. രാവിലെ ഒന്‍പതുമുതല്‍ ആറുവരെയാണ് പരിപാടി. വൈകിട്ട് മൂന്നിന് സംഗമത്തില്‍ അഭിനേതാവും കലാകാരനുമായ ജയരാജ് വാര്യര്‍ മുഖ്യാതിഥിയാവും. പി.വി അബ്ദുല്‍ വഹാബ് എം പി, പി.വി അന്‍വര്‍ എം.എല്‍. എ തുടങ്ങിയവര്‍ സംബന്ധിക്കും.
ഉദ്ഘാടന സെഷനു പുറമെ വിരമിക്കുന്ന അധ്യാപകരെ ആദരിക്കല്‍, ഐസ് ബ്രേക്കിങ്, ജോഗ് ദ മെമ്മറി, ഗുരുവന്ദനം, മെലഡി മാച്ച്, ഗ്രൂപ്പ് എനര്‍ജൈസര്‍, എന്‍ സി സി, എന്‍.എസ്.എസ് മീറ്റ്, യൂനിയന്‍ ഭാരവാഹികളുടെ സംഗമം തുടങ്ങിയവയും നടക്കും.
പി.വി അബ്ദുല്‍ വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍.എ, പ്രിന്‍സിപ്പല്‍ ഡോ. പി.കെ ബാബു, ഒ.പി അബ്ദുറഹ്മാന്‍ എന്നിവര്‍ രക്ഷാധികാരികളും ഹുസൈന്‍ കോയ തങ്ങള്‍ ചെയര്‍മാനും, കെ.എസ് അഹമ്മദ് കുട്ടി ജനറല്‍ കണ്‍വീനറുമായ സ്വാഗസംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഹംസ കുരിക്കള്‍, കെ.എസ് അഹമ്മദ് കുട്ടി, പി.വി സനല്‍ കുമാര്‍, തസ്‌ലീമ ആരിഫ്, പി. സുഷമ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."