കുന്ദമംഗലം മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം
കുന്ദമംഗലം: നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എ.പി.എല്‍-ബി.പി.എല്‍ ഭേദമില്ലാതെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി കണക്ഷന് ലഭ്യമാക്കുന്ന പദ്ധതിയില്‍ പോസ്റ്റ് ആവശ്യമുള്ള മുഴുവന്‍ പേര്‍ക്കും സൗജന്യമായി പോസ്റ്റുകള്‍ ലഭ്യമാക്കിയാണ് കണക്ഷന് നല്‍കുന്നത്. ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പോസ്റ്റും സര്‍വിസ് കണക്ഷനും പൂര്‍ണമായും സൗജന്യമാണ്. ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അന്‍പതിനായിരം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് കൂടി പദ്ധതിയില്‍ ഉള്‍െപ്പടുത്തി സൗജന്യമായി വൈദ്യുതി നല്‍കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി 17.5 കി.മീ ദൂരത്തില്‍ ലൈന്‍ വലിക്കുകയും ഇതുവരെ ലഭിച്ച അപേക്ഷകരില്‍ 98 ശതമാനത്തിനും കണക്ഷന് നല്‍കുകയും ചെയ്തിട്ടുണ്ട്. 21 അങ്കണവാടികള്‍ക്കും വൈദ്യുതി കണക്ഷന് ലഭ്യമാക്കി. വയറിങ് ചെയ്യാന്‍ സാമ്പത്തികശേഷിയില്ലാത്ത 49 കുടുംബങ്ങള്‍ക്ക് കെ.എസ്.ഇ.ബി നേരിട്ടും സ്പോണ്‍സര്‍മാര്‍ മുഖേനയും വീടുകളുടെ വയറിങ് പൂര്‍ത്തീകരിച്ചു നല്‍കിയിട്ടുണ്ട്. കുന്ദമംഗലം മണ്ഡലത്തില്‍ ഇതുവരെ 933 കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കിക്കഴിഞ്ഞു.
നിയോജകമണ്ഡലത്തില്‍ പദ്ധതി പൂര്‍ത്തീകരണത്തിന് എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായ 1.6 കോടി രൂപയില്‍ 80 ലക്ഷം രൂപ എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും ബാക്കി തുക സര്‍ക്കാറില്‍ നിന്നുള്ള വിഹിതമായുമാണ് കണ്ടെത്തിയത്.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് അധ്യക്ഷയായി. കെ.എസ്.ഇ.ബി അസി. എക്സിക്യുട്ടീവ് എന്‍ജി. കെ. സന്തോഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."