ആലുവയില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബസ് കിട്ടണമെങ്കില്‍ 'ഓട്ടം തന്നെ ശരണം'
ആലുവ: സംസ്ഥാനത്തെ പ്രധാന നഗരമാണെങ്കിലും കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് തുടങ്ങിയ ദീര്‍ഘദൂര ബസുകള്‍ രാത്രി മാത്രമാണ് ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നത്.
പകല്‍ സമയങ്ങളില്‍ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ലഭിക്കണമെങ്കില്‍ ആലുവ ബൈപ്പാസില്‍ ചെല്ലണം.
ഇതെല്ലാം സഹിച്ച് യാത്രക്കാര്‍ ബൈപ്പാസില്‍ എത്തുമ്പോഴാണ് യഥാര്‍ത്ഥ ദുരിതം ആരംഭിക്കുന്നത്. ദേശീയപാതയില്‍ തൃശൂര്‍, കോഴിക്കോട്, പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്ക് എവിടെയാണ് സ്റ്റോപ്പ് എന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയാണ്. എന്തിന് ആലുവയിലെ ട്രാഫിക്ക് പൊലീസിന് പോലും അറിയാമോയെന്ന് സംശയമാണ്.
വിവാദമായ മാര്‍ക്കറ്റ് മേല്‍പ്പാലം അവസാനിക്കുന്നിടത്താണ് ബൈപ്പാസിലെ ട്രാഫിക്ക് സിഗ്‌നല്‍. മേല്‍പ്പാലത്തിന് അടിയിലൂടെയുള്ള സമാന്തര റോഡും വന്ന് ചേരുന്നത് സിഗ്‌നലിലാണ്. തൃശൂരിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകള്‍ പുളിഞ്ചോട് നിന്നും മേല്‍പ്പാലം വഴി വരുമെന്നോ സമാന്തര റോഡ് വഴി വരുമെന്നോ ആര്‍ക്കും നിശ്ചയമില്ല. ഡ്രൈവറുടെ മനോധര്‍മ്മം പോലെയിരിക്കും. മേല്‍പ്പാലത്തിനും സമാന്തര റോഡിനും ഇടയിലുള്ള മീഡിയനില്‍ നിന്ന് ബസ് പിടിക്കാമെന്ന് വച്ചാല്‍ സിഗ്‌നലില്‍ പച്ച ലൈറ്റാണെങ്കില്‍ ബസ് വിട്ടുപോകും. സിഗ്‌നലിന് പുറത്തായിരിക്കും പിന്നെ സ്റ്റോപ്പ്.
അങ്ങനെ സിഗ്‌നലിന് പുറത്ത് നിര്‍ത്തുന്ന ബസുകളെ പിടിക്കണമെങ്കില്‍ മേല്‍പ്പാലം വഴി വരുന്ന വാഹനങ്ങളുടെയും സമാന്തര റോഡ് വഴി വരുന്ന വാഹനങ്ങളുടെയും ഇടയിലൂടെ അപകടഭീതിയില്‍ ഓടണം. നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ റൗണ്ട് ഗതാഗതവും മറ്റും ഏര്‍പ്പെടുത്തിയ അധികൃതരൊന്നും ആലുവയില്‍ നിന്നും വടക്കോട്ട് പോകുന്ന ദീര്‍ഘദൂര യാത്രക്കാരുടെ ദുരിതം കാണുന്നില്ല. ഭാഗ്യം കൊണ്ടാണ് ജീവഹാനി സംഭവിക്കാത്തത്.
ആളപായം ഉണ്ടായാല്‍ മാത്രമെ അധികൃതര്‍ കണ്ണുതുറക്കൂവെന്നതിന് തെളിവാണ് ആലുവ ബൈപ്പാസിലെ ദീര്‍ഘദൂര യാത്രക്കാരുടെ അവസ്ഥ. മെട്രോ സര്‍വീസ് ആരംഭിച്ചതോടെ എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ബൈപ്പാസില്‍ ബസ് നിര്‍ത്തുന്നതിന് നിശ്ചിത കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
തൃശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കാണ് ദുരിതം. കൃത്യമായ സ്റ്റോപ്പും കാത്തുനില്‍പ്പ് കേന്ദ്രവും സ്ഥാപിച്ച് യാത്രക്കാരുടെ ദുരിതം അടിയന്തിരമായി പരിഹരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."