HOME
DETAILS

ആളിയാറില്‍നിന്ന് മുഴുവന്‍ വെള്ളവും വാങ്ങി ഭാരതപ്പുഴയെ സംരക്ഷിക്കണമെന്ന്

  
backup
April 05, 2017 | 7:01 PM

%e0%b4%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%b5%e0%b4%a8

പാലക്കാട്: കൊടും വരള്‍ച്ചയും, കടുത്ത കുടിവെള്ളക്ഷാമവും നേരിടുന്ന പാലക്കാട് ജില്ലയില്‍ വെള്ളത്തെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ ജനവഞ്ചനയാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് ജലാവകാശ സമരസമിതി ചെയര്‍മാന്‍ അഡ്വ. എസ്. കൊച്ചുകൃഷ്ണനും, വര്‍ക്കിങ് ചെയര്‍മാന്‍ വിളയോടി വേണുഗോപാലും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകളിലെ കൃഷിയിടങ്ങള്‍ വരണ്ടു കിടക്കുന്നു. ഭാരതപ്പുഴയിലെ 128 കുടിവെള്ള പദ്ധതികള്‍ വെള്ളമില്ലാത്തതിനാല്‍ അവതാളത്തിലാണ്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് കൂടുതല്‍ വെള്ളം നല്‍കിയെന്ന് പ്രചരിപ്പിച്ചു വരുന്നത്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഈ ജലവര്‍ഷത്തില്‍ 3.714ടി എം.സി.ജലമേ മണക്കടവിലൂടെ തമിഴ്‌നാട് നല്‍കിയിട്ടുള്ളൂ. ഇനി രണ്ടര ടി.എം.സി.വെള്ളം ചിറ്റൂര്‍ പുഴയിലേക്ക് കിട്ടാനുണ്ട്. 7.25 ടി.എം.സിയാണ് നല്‍കേണ്ടത്. പറമ്പികുളത്തും, ആളിയാറിലുമായി 1.57 ടി.എം.സി വെള്ളമുണ്ട്. അത് വാങ്ങിച്ചെടുത്താല്‍ തന്നെ ഭാരതപ്പുഴയിലെ മുഴുവന്‍ കുടിവെള്ള പദ്ധതികള്‍ക്കുള്ള വെള്ളം ലഭിക്കും.
അപ്പര്‍ ആളിയാറും, കാടന്‍പാറയും അറ്റകുറ്റപ്പണികള്‍ക്കായി ജലം തുറന്നു വിടാന്‍ ഒരുങ്ങുകയാണ്. കരാറിന് വിരുദ്ധമായി നിര്‍മിച്ച കടംപറയില്‍ ഒരടി.എം.സി.യോളം വെള്ളമുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വെള്ളം ആളിയാര്‍ വഴി തുറന്നു വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. കീഴ് നദീതട അവകാശപ്രകാരം കരാറില്‍ പറഞ്ഞ മുഴുവന്‍ ജലവും കേരളത്തിലേക്ക് തുറന്നു വിടണം. മഴയില്ലെങ്കിലും, ഡാമുകളില്‍ വെള്ളമുണ്ടെങ്കില്‍ അത് നല്‍കണം. ഇപ്പോള്‍ രണ്ട് ടി.എം.സിവെള്ളമുണ്ടായിട്ടും അത് വാങ്ങിയെടുക്കാന്‍ ചിറ്റൂരിലെ ജനപ്രധിനിധിക്ക് കഴിയാത്തത് എന്തെന്ന് അദ്ദേഹം ജനങ്ങളോട് വ്യക്തമാക്കാണം
കുടിവെള്ളം പോലും നല്‍കാനുള്ള വെള്ളം ലഭ്യമാക്കാന്‍ കഴിവില്ലാത്തവര്‍ 3000 കോടിയുടെ ഗ്രീന്‍ ക്ലൈമറ്റു പദ്ധതിനടപ്പിലാക്കുമെന്ന് വ്യക്തമാക്കണം. 1994 ലെ അഡ്‌ഹോക് കമ്മിറ്റി റിപ്പോര്‍ട്ടില്‍ തമിഴ്‌നാട് ആറ് കരാര്‍ ലംഘനങ്ങള്‍ നടത്തിയതായി പറയുന്നുണ്ട്. അന്ന് ആ കമ്മിറ്റി അംഗമായിരുന്ന ചിറ്റൂരിലെ ഭജനപ്രതിനിധി അതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറയാന്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ വി.പി. നിജമുദീന്‍, സജീഷ് കുത്തനൂര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  10 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  10 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  10 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  10 days ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  10 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  10 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  10 days ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  10 days ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  10 days ago
No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  10 days ago