ഉദ്യോഗസ്ഥര്‍ക്കെതിരേ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
കോട്ടക്കല്‍: നഗരസഭാ കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് അലംഭാവം; കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നഗരസഭാംഗങ്ങളുടെ പ്രതിഷേധം. കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ തിരിഞ്ഞത്. അഞ്ചു മാസം മുന്‍പ് നഗരസഭയുടെ അക്കൗണ്ട് സഹകരണ ബാങ്കിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ തുടര്‍നടപടി സ്വീകരിച്ചില്ല.
സാധാരണക്കാര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഫയല്‍ കാണിനില്ലെന്നും ജീവനക്കാര്‍ ലീവാണെന്നും പറഞ്ഞ് കാലതാമസം വരുത്തുകയും ജനങ്ങളെ വട്ടം കറക്കുന്ന നിലപാടുമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നു അനുവദിച്ച അഞ്ചു പദ്ധതികളുടെ റിപ്പോര്‍ട്ട് മലപ്പുറത്തേക്ക് അയക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ല. എസ്റ്റിമേറ്റ് തയാറാക്കാത്തതിനാല്‍ രണ്ട ു പദ്ധതികളിലായി 25.5 ലക്ഷം രൂപയുടെ പദ്ധതികള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
അജന്‍ഡയിലെ ക്രമനമ്പര്‍ പോലും ശരിയായ രീതിയിലല്ല ചേര്‍ക്കുന്നത്. ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ തിരിഞ്ഞത്. വിഷയങ്ങളില്‍ വ്യക്തമായ മറുപടി പോലും നല്‍കാന്‍ കഴിയാതെ സെക്രട്ടറിയും കുഴങ്ങി.
ബന്ധപ്പെട്ട ഫയലുകള്‍ അനങ്ങാതെ കിടക്കുന്ന വിഷയത്തില്‍ സെക്രട്ടറി ശക്തമായ തീരുമാനമെടുക്കണമെന്നും ഉദ്യോഗസ്ഥര്‍ അതാതു സമയങ്ങളില്‍ ലഭ്യമാക്കേണ്ട സേവനങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനു പരാതി നല്‍കുമെന്നും നഗരസഭാധ്യക്ഷന്‍ കെ.കെ നാസര്‍ കൗണ്‍സില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."