ഇന്ത്യ പാകിസ്താനില്‍ കൊണ്ടിട്ടത് 1,000 കിലോ വരുന്ന ബോംബുകള്‍; നിരവധി പേര്‍ കൊല്ലപ്പെട്ടതായും സൂചന, ബോംബ് വീണ സ്ഥലങ്ങള്‍ പാക് സൈന്യം പുറത്തുവിട്ടു
ന്യൂഡല്‍ഹി: പുല്‍വാമ ആകമണത്തിന് തിരിച്ചടിയായി പാക്കധീന കശ്മീരിലെ തീവ്രവാദിക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ചത് 1,000 കിലോഗ്രാം ബോംബുകള്‍. വാര്‍ത്താ ഏജന്‍സി എഎന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്തത്. പുല്‍വാമാ ആക്രമണം നടത്തിയ നിരോധിത സംഘടനയായ ജൈശേ മുഹമ്മദിന്റെ മുസഫറാബാദ് മേഖലയിലെ ഭീകരക്യാംപുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. 12 മിറാഷ് വിമാനങ്ങള്‍ ആണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. പുലര്‍ച്ചെ പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍, ആളപായമില്ലെന്നാണ് പാക് സൈന്യം പറയുന്നത്. ഇന്ത്യയുടെ പ്രത്യാക്രമണത്തിനിരയായ സ്ഥലവും പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പുറത്തുവിട്ടു.
ആകെ 21 മിനിറ്റ് ആണ് വ്യോമാക്രമണം നീണ്ടുനിന്നതെന്നാണ് റിപ്പോര്‍ട്ട്. 3.40നും 3.53നും ഇടയില്‍ മുസഫറാബാദില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള ബാലകോട്ടിലെ തീവ്രവാദ കേന്ദ്രം തകര്‍ത്തു. 3.40നും 3.55നും ഇടയില്‍ മുസഫറാബാദിലെ തീവ്രവാദ ക്യാംപുകളും 3.50നും 4.05നും ഇടയില്‍ ചാക്കോത്തിയിലെ ക്യാംപുകുളും ആക്രമിച്ചു. ചക്കോത്തിയില്‍ തീവ്രവാദികള്‍ കണ്‍ട്രോള്‍ റൂം ആയി ഉപയോഗിച്ചിരുന്ന കേന്ദ്രമാണ് തകര്‍ക്കപ്പെട്ടതെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.
ഇന്ന് പൂലര്‍ച്ചെ 3.30 നായിരുന്നു ആക്രമണം. ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാക് സൈന്യം ആണ് ആക്രമണവിവരം ആദ്യം പുറത്തുവിട്ടത്. ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്നായിരുന്നു സൈന്യത്തിന്റെ ആരോപണം. ഇതിനു പിന്നാലെ പാക് അധീന കാശ്മീരിലെ ചില ഭീകരക്യാമ്പുകള്‍ തകര്‍ത്തുവെന്ന് ഇന്ത്യന്‍ വ്യോമസേനയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ട് 12 ദിവസം കഴിഞ്ഞാണ് ഇന്ത്യയുടെ തിരിച്ചടി.
Payload of hastily escaping Indian aircrafts fell in open. pic.twitter.com/8drYtNGMsm
— Maj Gen Asif Ghafoor (@OfficialDGISPR) 26 February 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."