ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു
ഗയ(ബിഹാര്‍): രാജ്യത്തെ ഞെട്ടിച്ച് വീണ്ടും അതിക്രൂരമായ ബലാത്സംഗം. ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും 12കാരിയായ മകളെയും തോക്കിന്‍മുനയില്‍ നിര്‍ത്തി 20 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.
ബിഹാറിലെ ഗയയില്‍ ബുധനാഴ്ചയാണ് സംഭവം. ഗയയിലെ ഗുരാരു ബസാറില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ രാത്രി എട്ട് മണിയോടെ ക്ലിനിക് പൂട്ടിയ ശേഷം ഭാര്യയും മകളുമായി ബൈക്കില്‍ വീട്ടിലേക്ക് പോകവെയാണ് സംഭവം. വിജനമായ ഒരു സ്ഥലത്ത് 20 പേരടങ്ങുന്ന സംഘം അവരെ വളയുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ സമീപത്തുള്ള ഒരു മരത്തില്‍ കെട്ടിയിട്ടശേഷം ഭാര്യയെയും 12കാരിയായ മകളെയും തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയാണുണ്ടായത്.
ഡോക്ടറുടെ പരാതിയില്‍ മണിക്കൂറുകള്‍ക്കകം പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രതികളില്‍ 11പേരെ സംഭവദിവസം രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ ഇന്നലെ രാവിലെ കസ്റ്റഡിയിലായിട്ടുണ്ട്. പ്രതികളില്‍ രണ്ടുപേരെ ഡോക്ടറുടെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ച് പ്രദേശവാസികളും പൊലിസിനൊപ്പം അന്വേഷണത്തില്‍ പങ്കാളികളായി.
ഇതേ പ്രതികള്‍ മുന്‍പും സമാന സംഭവങ്ങളില്‍ അറസ്റ്റിലായിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതുവഴി യാത്ര ചെയ്ത വിദ്യാര്‍ഥികളെ ആക്രമിച്ച സംഘം അവരുടെ മൊബൈല്‍ ഫോണും പണവും കവര്‍ന്നിരുന്നതായി സെന്‍ട്രല്‍ സോണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ നയ്യേര്‍ ഹസ്‌നൈന്‍ ഖാന്‍ പറഞ്ഞു.
ഡോക്ടറെ കെട്ടിയിട്ട് ഭാര്യയെയും മകളെയും കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രംഗത്തെത്തി. നിതീഷ്‌കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സംസ്ഥാനത്തിന്റെ നിയമ സംവിധാനത്തെ കുഴിച്ചുമൂടുകയാണെന്നായിരുന്നു തേജസ്വി യാദവിന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."