ഇടമുറിയാകുന്ന ജനമൈത്രി പൊലിസ് സ്റ്റേഷന്‍
കഠിനംകുളം: കഴക്കൂട്ടം ജനമൈത്രി പൊലിസ് സ്റ്റേഷനെ ഇടിമുറിയാക്കുന്ന എസ്.ഐക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ദലിത് യുവാവിനെ , ജനമൈത്രി പൊലിസിന്റെ പരിപാടിയില്‍ പങ്കെടുക്കാനെന്ന വ്യാജേന ജോലി സ്ഥലത്ത് നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കഴക്കൂട്ടം എസ്.ഐക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം. മുനീര്‍, അണ്ടൂര്‍ക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരിയമ്മ, വൈസ് പ്രസിഡന്റ് പൊടിമോന്‍ അഷ്‌റഫ്, കോണ്‍ഗ്രസ് അണ്ടൂര്‍ക്കോണം ബ്ലോക്ക് പ്രസിഡന്റ് പറമ്പില്‍പാലം നിസാര്‍ തുടങ്ങിയവരാണ് ഇന്നലെ പരാതി നല്‍കിയത്. നടപടിയുണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്കു പോകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി.
കരിച്ചാറ അപ്പോളാകോളനിയില്‍ താമസിക്കുന്ന അരുണി(25) നാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ഒരുചെവിയുടെ കേള്‍വി നഷ്ടപ്പെടുകയും മൂക്കില്‍ നിന്ന് രക്തം ചീന്തുകയും പല്ലിന് കേടുപാടുണ്ടാകുകയും ചെയ്ത അരുണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. സംഭവത്തില്‍ അരുണ്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് കഴക്കൂട്ടത്തുള്ള ഒരുപെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അപ്പോളാ സ്വദേശിയായ യുവാവിനെ പൊലിസ് പിടികൂടിയിരുന്നു. അന്ന് കെ.പി.എമ്മസിന്റെ കരിച്ചാറ ശാഖാസെക്രട്ടറിയായിരുന്ന താന്‍ യുവാവിനെ ജ്യാമ്യത്തിലിറക്കാന്‍പോയിരുന്നുവെന്നാണ് അരുണ്‍ പറയുന്നത്.
അന്ന് അരുണിന്റെയും യുവാവിന്റെയും ഫോണ്‍ നമ്പറുകള്‍ പൊലിസ് രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ അതേ പെണ്‍കുട്ടിയെ വീണ്ടും കാണാതായി. തുടര്‍ന്നാണ് പൊലിസ് അരുണിനെ ജോലിസ്ഥലത്തു നിന്നും ജനമൈത്രി പൊലിസിന്റെ ഒരുപരിപാടിയുണ്ടെന്ന വ്യാജേന വിളിച്ചിറക്കി കൊണ്ടു പോയി മര്‍ദിച്ചത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നു പറഞ്ഞ തന്നെ എസ്.ഐ ക്രൂരമായി മര്‍ദിച്ചുവെന്ന് അരുണ്‍ പറയുന്നു. മണിക്കൂറുകള്‍ക്കു ശേഷം ആളുമാറിയതാണെന്ന് പറഞ്ഞ് ഇറക്കി വിടുകയായിരുന്നു. അവശനായ അരുണ്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സതേടി.അതേ സമയം കാണാതായ പെണ്‍കുട്ടിയെ മലപ്പുറത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു.
ഇപ്പോഴത്തെ സംഭവത്തില്‍ അരുണിന് യാതൊരു പങ്കുമില്ലെന്ന് കഴക്കൂട്ടം സി.ഐ അജയകുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സി.ഐ മാത്രം സ്റ്റേഷന്റെ മേല്‍നോട്ടം വഹിച്ചിരുന്ന സമയത്ത് നീതി നിര്‍വഹണം കൃത്യമായി നടന്നിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ സ്ഥലവാസിയായ എസ്.ഐ രാഷ്ട്രീയ പിന്‍ബലത്തില്‍ അതിക്രമം കാണിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."