ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സമിതി തീരുമാനം
കോട്ടയം: ജില്ലയില്‍ ശിശുക്ഷേമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സമിതികളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ ഏകോപിപ്പിക്കാന്‍ കളക്ട്രേറ്റില്‍ അസി. ഡവലപ്പ്മെന്റ് കമ്മിഷണര്‍ (ജനറല്‍) പി.എസ് ഷിനോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിനായി ബന്ധപ്പെട്ടവരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കും.
ജില്ലയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന 17 ക്രഷുകളില്‍ കുട്ടികളെ പരിപാലിക്കുന്ന ആയമാര്‍ക്ക് മാസങ്ങളായി വേതനം ലഭിക്കാത്ത വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ക്രഷുകളില്‍ 2 വീതം ആയമാരാണ് പ്രവര്‍ത്തിക്കുന്നത്. ശിശുക്ഷേമ സമിതിക്ക് ഓഫിസ് അനുവദിക്കണമെന്ന് യോഗം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
ജില്ലയിലെ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പരിശീലന കേന്ദ്രം ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് നടപടി എടുക്കാനും യോഗം തീരുമാനിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാതല ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്, വൈസ് പ്രസിഡന്റ് ടി ശശികുമാര്‍, ട്രഷറര്‍ എ.എ മാത്യു,ജോയ്ന്റ് സെക്രട്ടറി പി.എന്‍ രവി, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജി കുര്യന്,ഫ്ളോറി മാത്യു,ടി. കെ ഗോപി, എസ്. സ്നേഹാദനന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."