അതിഥി തൊഴിലാളികളുമായി ഇന്നും കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍
തിരുവനന്തപുരം: അതിഥി തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിന്‍ ശനിയാഴ്ച യാത്ര തിരിക്കും. തിരുവനന്തപുരത്ത് നിന്ന് ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്കാണ് ട്രെയിന്‍. ഉച്ചക്ക് രണ്ട് മണിക്ക് ഈ ട്രെയിന്‍ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
എറണാകുളം ജില്ലയില്‍ നിന്നുള്ള അതിഥി തൊഴിലാളികളുമായി ഇന്ന് രണ്ടു ട്രെയിനുകള്‍ കൂടി പുറപ്പെടും. ബീഹാറിലേക്കും
ഒഡീഷയിലേക്കുമാണ് ട്രെയ്നുകള്‍. പാറ്റ്നയിലേക്കുള്ള ട്രെയിന്‍ തിരൂരില്‍ നിന്നും ഭുവനേശ്വറിലേക്കുള്ളത് എറണാകുളം
സൗത്തില്‍ നിന്നുമാണ് പുറപ്പെടുക. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വണ്ടി പുറപ്പെടും.
കോഴിക്കോട് നിന്ന് അതിഥി തൊഴിലാളികളെയുമായുളള ആദ്യ ട്രെയിനാണ് ഇന്ന് പുറപ്പെടുന്നത്. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലേക്ക് വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക.തിരൂരില്‍ നിന്നും പാറ്റനയിലേക്കും ഒരു ട്രെയിന്‍ ഇന്നോടുന്നുണ്ട്.
ഇതുസംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം. കേരളം ആവശ്യപ്പെട്ടത് പ്രകാരമാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് സ്പെഷ്യല്‍ നോണ്‍ സ്റ്റോപ് ട്രയിനുകള്‍ അനുവദിച്ചിരിക്കുന്നത്.
ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ശാരീരിക അകലം പാലിച്ച് കര്‍ശന സുരക്ഷയോടെയാണ് യാത്ര.അതിഥി തൊഴിലാളികളുമായി ഒഡീഷയിലെ ഭുവനേശ്വറിലേക്കുള്ള ട്രെയിന്‍ കഴിഞ്ഞ ദിവസം യാത്ര തിരിച്ചിരുന്നു.ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു ട്രെയിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."